മലപ്പുറം: രാത്രി 11 മണിക്ക് വീട്ടിൽ അതിക്രമിച്ചു കയറി പതിനാറുകാരിയെ ബലാൽസംഗം ചെയ്തുവെന്ന കേസിൽ റിമാന്റിൽ കഴിയുന്ന പത്തൊമ്പതുകാരന്റെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളി. പൊന്നാനി നഗരം കോടതിപ്പടി പുത്തൻപുരയിൽ മുഹമ്മദ് റിജാസിന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്.

2021 ജൂലൈ 20നും 22നും രാത്രി പതിനൊന്ന് മണിക്കാണ് സംഭവം. കുട്ടിയുടെ കടവനാടുള്ള ബന്ധുവീട്ടിലേക്ക് അതിക്രമിച്ചു കയറിയായിരുന്നു പീഡനം. പിന്നീട് കുട്ടിക്ക് മൊബൈൽ ഫോൺ നൽകി വശീകരിക്കുകയും കുട്ടിയെ കൊണ്ട് വീഡിയോകോൾ വഴി സ്വകാര്യ ഭാഗങ്ങൾ കാണിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. ഡിസംബർ 14നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.