- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹോദരന്റെ ഭാര്യ കുളിക്കുന്നതും വസ്ത്രം മാറുന്നതും മൊബൈലിൽ പകർത്തി ബ്ലാക്ക്മെയിലിങ്; ഭീഷണിപ്പെടുത്തി ബലാൽസംഗവും; തിരൂരിൽ ഒളിവിൽ കഴിയുന്ന ഭർതൃസഹോദരന് ജാമ്യമില്ല
മലപ്പുറം: സഹോദരന്റെ ഭാര്യയെ ബ്ലാക്‌മെയിൽ ചെയ്ത് പീഡിപ്പിച്ച് കേസിൽ ഒളിവിൽ കഴിയുന്ന ഭർതൃസഹോദരന് ജാമ്യമില്ല. തിരൂർ തൃപ്രങ്ങോട് ആലത്തിയൂർ സ്വദേശിയായ 35കാരന്റെ ജാമ്യാപേക്ഷയാണ് മഞ്ചേരി ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ് മുരളീകൃഷ്ണ തള്ളിയത്.
2020 നവംബറിലാണ് സംഭവം. യുവതി കുളിക്കുന്നതും വസ്ത്രം മാറുന്നതും മൊബൈൽ ഫോണിൽ പകർത്തിയ യുവാവ് കുഞ്ഞിനു നേരെ കത്തി ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്തുവെന്നാണ് കേസ്. ഫോട്ടോകൾ കാണിച്ച് വീണ്ടും ഭീഷണി തുടർന്നതിനാൽ യുവതി 2021 സെപ്റ്റംബർ 21ന് തിരൂർ സി ഐക്ക് പരാതി നൽകി.
നടപടിയില്ലാത്തതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. എന്നാൽ തുടർന്നും പൊലീസ് അനാസ്ഥ കാണിച്ചതിനാൽ യുവതി തിരൂർ ജെഎഫ്‌സിഎം കോടതി (ഒന്ന്)യെ സമീപിക്കുകയായിരുന്നു. കോടതി നിർദ്ദേശമനുസരിച്ചാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്