മലപ്പുറം: പിടികിട്ടാപുള്ളിയായ യുവാവിനെയും കൂട്ടാളികളെയും ഒളിത്താവളത്തിൽ കയറി അറസ്റ്റ് ചെയ്തു. പ്രതികൾ കോഴിക്കോട് കൂമ്പാറയിലെ ഒളിത്താവളത്തിലുണ്ടെന്ന് കണ്ടെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥർ സ്ഥലം വളഞ്ഞപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സുഫൈൽ പിടിയിലാകുന്നത്. ഇയാളിൽ നിന്ന് പത്തു കിലോ കഞ്ചാവും കണ്ടെടുത്തു.

ക്രിമിനൽകേസിൽ അടക്കം നിരവധി കേസുകളിൽ പ്രതിയാണ് നിലമ്പൂർ കാളികാവ് തൊണ്ടിയിൽ വീട്ടിൽ സുഫൈൽ (29), ഇയാളുടെ കൂട്ടാളികളായ പെരിന്തൽമണ്ണ എടപ്പറ്റ വെള്ളിയഞ്ചേരി ചേരിയാൻ ഷാഹുൽ ഹമീദ് (21), നിലമ്പൂർ ചോക്കാട് സ്രാമ്പിക്കല്ല് ചുള്ളിക്കുളത്ത് മുഹമ്മദ് ഹാഷിർ (22), നിലമ്പൂർ മുതലക്കുഴി കരിമ്പുഴ കല്ലിക്കലക്കാവുമുഖ അറപ്പുര വീട്ടിൽ എസ് ഷിബിൻ (23) എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്. സുഫൈലിനെ മറ്റൊരു കേസിൽ മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നത് കോടതി വിലക്കിയിരുന്നൂ.

പ്രതികൾ കോഴിക്കോട് കൂമ്പാറയിലെ ഒളിത്താവളത്തിലുണ്ടെന്ന് കണ്ടെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥർ സ്ഥലം വളഞ്ഞപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സുഫൈൽ പിടിയിലാകുന്നത്. ഇയാളിൽ നിന്ന് പത്തു കിലോ കഞ്ചാവും കണ്ടെടുത്തു. പ്രതികൾ ഉപയോഗിച്ചിരുന്ന കാറും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ആർ നിഗീഷ്, മലപ്പുറം ഐ ബി ഇൻസ്പെക്ടർ പി കെ മുഹമ്മദ് ഷഫീഖ്, മഞ്ചേരി റെയ്ഞ്ച് ഇൻസ്പെക്ടർ വി പി ജയപ്രകാശ്, തൃശ്ശൂർ ഐ ബി ഇൻസ്പെക്ടർ എസ് മനോജ് കുമാർ, കമ്മിഷണർ സ്‌ക്വാഡ് അംഗങ്ങളായ അസിസ്റ്റന്റ് ഇൻസ്പെക്ടർ ടി ഷിജുമോൻ, പ്രിവന്റീവ് ഓഫീസർ കോ ഷിബു ശങ്കർ, കെ പ്രദീപ് കുമാർ, കെ മനോജ് കുമാർ, എം.എൻ.രഞ്ജിത്ത്. സിവിൽ എക്‌സൈസ് ഓഫീസർമാരായ ഹരീഷ് ബാബു, ടി കെ സതീഷ്, സി നിതിൻ, സി ടി ഷംനാസ്, അഖിൽദാസ്, പി ബി വിനീഷ്, സച്ചിൻ ദാസ് വി, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സോണിയ.എം, എക്‌സൈസ് ഡ്രൈവർ ഉണ്ണിക്കൃഷ്ണൻ.എം എന്നിവർ റെയ്ഡിൽ പങ്കെടുത്തു.