കൊച്ചി:നഗ്‌നത പ്രദർശിപ്പിച്ചത് ചോദ്യം ചെയ്തതിന് അയൽവാസിയെയും, മകനേയും ആക്രമിച്ച യുവാവ് അറസ്റ്റിൽ. പൂണിത്തറ തമ്മനം കരയിൽ പുത്തൻ പറമ്പിൽ വീട്ടിൽ ഇപ്പോൾ എരുവേലിയിൽ വാടകക്ക് താമസിക്കുന്ന സനൂപ് (35) നെയാണ് ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന പരാതിക്കാരന്റെ ഭാര്യയെ നഗ്‌നത കാണിക്കുകയിരുന്നു. അത് ചോദിക്കാൻ ചെന്നതാണ് വഴക്കിന് കാരണം. പരാതിക്കാരനെയും മകനേയും പ്രതി കത്രിക ഉപയോഗിച്ച് ആക്രമിച്ച് കഴുത്തിലും മകന്റെ കവിളിലും പരിക്കേൽപ്പിച്ചു.
എസ് ഐ പി.സി.ജയപ്രസാദ്, എസ് സി പി ഒ മാരായ യോഹന്നാൻ, അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.