- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതര സംസ്ഥാന തൊഴിലാളിയെ കുത്തി പരിക്കേൽപ്പിച്ച കേസ്; അസം സ്വദേശി അറസ്റ്റിൽ
കോതമംഗലം :ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ അസാം സ്വദേശി അറസ്റ്റിൽ . ആസാം നാഗൂൺ സ്വദേശി അക്രമുൾ ഹുസൈൻ ( 28 ) നെയാണ് പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ആസാം സ്വദേശി അബു ഹനീഫയ്ക്കാണ് കുത്തേറ്റത്. കടം വാങ്ങിയ പണം തിരികെ കൊടുക്കാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.
സാരമായി പരിക്കേറ്റ അബു ഹനീഫ കോലഞ്ചേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇൻസ്‌പെക്ടർ ബേസിൽ തോമസ്, എസ്‌ഐമാരായ എം പി എൽദോസ്, വി സി ജോൺ, സി എ കുര്യാക്കോസ്, എൻ പി ശശി, എസ്. സി.പി. ഒ മാരായ അജീഷ് കുട്ടപ്പൻ , ഗിരീഷ്, റഷീദ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
മറുനാടന് മലയാളി ലേഖകന്.
Next Story