- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറം പെരുമ്പടപ്പിൽ ചന്ദന കടത്തിനിടെ ഒരാൾ അറസ്റ്റിൽ; കൂട്ടാളി ബൈക്കിൽ രക്ഷപ്പെട്ടു
മലപ്പുറം: മലപ്പുറം പെരുമ്പടപ്പിൽ മോഷ്ടിച്ച ചന്ദനത്തടി വിൽപ്പനക്കായി കൊണ്ടു പോകുന്നതിനിടെ ഒരാളെ പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. എടപ്പാൾ അയിലക്കാട് സ്വദേശി മാഞ്ഞാമ്പ്രയിൽ ഹൗസിൽ അനഫി (33) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം മാറഞ്ചേരിയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ചന്ദനം കടത്തുകയായിരുന്ന അനഫിയെ പെരുമ്പടപ്പ് പൊലീസ് പിടികൂടിയത്.
പെരുമ്പടപ്പ് ഭാഗത്ത് നിന്നും എടപ്പാൾ ഭാഗത്തേക്ക് ബൈക്കിൽ പോകുകയായിരുന്ന അനഫി പൊലീസിനെ കണ്ടപ്പോൾ തിരിച്ചു പോവാൻ ശ്രമിച്ചു. ഉടൻ പൊലീസ് ഇയാളെ പിടികൂടി പരിശോധിച്ചപ്പോഴാണ് പ്രതിയുടെ കൈയിൽ 2 .05 കിലോ ചന്ദനം കണ്ടെത്തിയത്. മറ്റൊരു ബൈക്കിൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന മാറഞ്ചേരി സ്വദേശി ഷംസീർ ഇതിനിടെ പൊലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടു.
എടപ്പാൾ ചേകന്നൂരിലെ കുന്നിൻ മുകളിൽ നിന്നാണ് ചന്ദനം മോഷ്ടിച്ചതെന്ന് അനഫി പൊലീസിനോട് പറഞ്ഞു. ഇയാളുടെ ബാഗിൽ നിന്ന് വെട്ടുകത്തി, മരം മുറിക്കുന്ന വാൾ ,മൊബെൽ ഫോൺ എന്നിവ കണ്ടെത്തിയിട്ടുണ്ട്. കൂട്ടു പ്രതിയായ ഷംസീർ ഒളിവിലാണ്. പെരുമ്പടപ്പ് സിഐ വിമോദിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ ശ്യാം, ശ്രീനി,സി.പി.ഒമാരായ കലാം, അനിൽ, അനീഷ് എന്നിവർ വാഹന പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.