- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടനാട് ഒരാളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; ആലുവയിൽ ഗൂണ്ടയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു; ഓപ്പറേഷൻ ഡാർക്ക് ഹണ്ടിൽ ഇതുവരെ അകത്തായത് 35 ഗൂണ്ടകൾ
ആലുവ: ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി എറണാകുളം റൂറൽ ജില്ലയിൽ കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പാ നിയമപ്രകാരമുള്ള നടപടികൾ ഊർജിതമാക്കി. ഇതിന്റെ ഭാഗമായി, ഗുണ്ടാ പ്രവർത്തനങ്ങൾ നടത്തി വന്നിരുന്ന കൊമ്പനാട് ക്രാരിയേലി മാനാംകുഴി വീട്ടിൽ ലാലു (29) വിനെ കാപ്പ ചുമത്തി ജയിലിലടച്ചു.
ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുറുപ്പംപടി, പെരുമ്പാവൂർ, ഊന്നുകൽ പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, അടിപിടി, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, ആയുധ നിയമപ്രകാരമുള്ള കേസ്സ്, കവർച്ച, തുടങ്ങിയ കേസുകളിൽ പ്രതിയാണ്.
2020 നവംബറിൽ ലാലുവിനെ ആറുമാസം കാപ്പ നിയമ പ്രകാരം ജയിലിൽ അടച്ചിരുന്നു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാൾ 2021 നവംബർ മാസം കോടനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരാളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തി ജയിലിൽ അടച്ചത്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ഇതുവരെ 35 പേരെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിട്ടുണ്ട്. 31 പേരെ നാട് കടത്തുകയും ചെയ്തു. എറണാകുളം റൂറൽ ജില്ലയിൽ സ്ഥിരം കുറ്റവാളികളുടെ പ്രവർത്തനങ്ങൾ കർശനമായി തടയുന്നതിന് വരും ദിവസങ്ങളിലും കാപ്പ നിയമ പ്രകാരമുള്ള നടപടികൾ ഉണ്ടാകുമെന്ന് എസ്‌പി കാർത്തിക് അറിയിച്ചു.
മറുനാടന് മലയാളി ലേഖകന്.