- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓപ്പറേഷൻ ഡാർക് ഹണ്ട്: ആലുവയിൽ യുവാവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു
ആലുവ: കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ കുന്നത്തുനാട്, കുറുപ്പംപടി, കാലടി, മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനുകളിൽ പത്ത് കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. മഴുവന്നൂർ വാരിക്കാട്ടിൽ വീട്ടിൽ ഷിജു ( പങ്കൻ ഷിജു 29) വിനെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്തയുടെ നിർദ്ദേശാനുസരണം ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ ചുമത്തി.
റൂറൽ ജില്ലയിൽ ഇതുവരെ 37 പേരെ ജയിലിലടച്ചു 31 പേരെ നാടുകടത്തി. നിരന്തരം കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർക്കെതിരെ വരും ദിവസങ്ങളിൽ കാപ്പ ഉൾപ്പടെ കർശന നടപടി ഉണ്ടാകുമെന്ന് എസ്‌പി കാർത്തിക് പറഞ്ഞു.
മറുനാടന് മലയാളി ലേഖകന്.
Next Story