അങ്കമാലി: യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. മൂക്കന്നൂർ അട്ടാറ ഭാഗത്ത് കിഴക്കന്നൂടൻ വീട്ടിൽ സിജോ (33) എന്നയാളെയാണ് അങ്കമാലി പൊലീസ് പിടികൂടിയത്. കറുകുറ്റി എടക്കുന്നം ഭാഗത്ത് ഹാർഡ് വെയർ ഷോപ്പിലെ ജീവനക്കാരിയെയാണ് ഇയാൾ ആക്രമിച്ചത്.

2020 ൽ സമാനമായ രീതിയിൽ യുവതിയെ ആക്രമിച്ചതിന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ സോണി മത്തായി എസ്‌ഐമാരായ എൽദോ പോൾ, റഷീദ്, മാർട്ടിൻ ജോൺ, എഎസ്ഐ റെജി മോൻ, എസ്.സി.പി.ഒ ഷൈജു, അഗസ്റ്റിൻ, സി.പി.ഒ മാരായ ബെന്നി, മാർട്ടിൻ, അഷ്‌കർ, രഞ്ജിനി എന്നിവരാണ് ഉണ്ടായിരുന്നത്.