മൂവാറ്റുപുഴ : ഭാര്യയെ കുത്തികൊലപെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഈസ്റ്റ് പായിപ്ര പാമ്പക്കുടചാലിൽ വീട്ടിൽ അലി മൈതീൻ (47) എന്നയാളെയാണ് മുവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവുമായുള്ള കുടുംബവഴക്കിനെ തുടർന്ന് സ്വന്തം വീട്ടിൽ താമസിക്കുന്ന ഇയാളുടെ ഭാര്യ, വീടിന് സമീപം ഉള്ള പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ച തിരിച്ചറിയാത്ത രീതിയിൽ മാസ്‌ക് വെച്ച് എത്തിയ മൈതീൻ ഭാര്യയെ കത്തികൊണ്ട് കുത്തികൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഓടി രക്ഷപെടുകയായിരുന്നു. തുടർന്ന് ഇയാൾ മൊബൈൽ ഫോൺ ഓഫ് ചെയ്ത് ഒളിവിൽ പോയി. മുവാറ്റുപുഴ ഡി.വൈ.എസ്‌പി എസ്.മുഹമ്മദ് റിയാസിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ എം.കെ.സജീവൻ, എസ്‌ഐ ബഷീർ.സി.കെ, എഎസ്‌ഐമാരായ രാജേഷ് സി.എം, ജയകുമാർ പിസി ,സന്ധ്യ ടി കെ എന്നിവർ ഉണ്ടായിരുന്നു.