- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലടി ഗോഡൗണിൽ നിന്നും ജാതിപത്രിയും, ജാതിക്കകുരുവും മോഷ്ടിച്ചവർ പിടിയിൽ; മോഷ്ടിച്ചത് ഒരുലക്ഷം രൂപയുടെ ഉത്പന്നങ്ങൾ
കാലടി: ഗോഡൗണിൽ നിന്നും ജാതിപത്രിയും, ജാതിക്കകുരുവും മോഷ്ടിച്ചവർ പിടിയിൽ. കാലടി കൈപ്പട്ടൂർ മണ്ണൻതറ വീട്ടിൽ ജിതിൻ (22), ആര്യപ്പാറ പലേലി വീട്ടിൽ വിനീഷ് (21) എന്നിവരെയാണ് കാലടി പൊലീസ് പിടികൂടിയത്. രണ്ടു മാസമായി വിവിധ ദിവസങ്ങളിലായി കാഞ്ഞൂർ ചെങ്ങൽ പരുത്തിച്ചോട് ഭാഗത്തുള്ള ഗോഡൗണിൽ നിന്നുമാണ് ഇവർ മോഷണം നടത്തിയത്.
ഏകദേശം ഒരു ലക്ഷം രൂപ വിലവരുന്ന ഉത്പന്നങ്ങളാണ് ഇവർ ഇവടെനിന്നും മോഷ്ടിച്ചത്. കൂടുതൽ പേർ ഇതിലുൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടത്തിവരികയാണ്. അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ ബി.സന്തോഷ്, എസ്‌ഐമാരായ എസ്.ശിവപ്രസാദ്, കെ.സതീഷ് കുമാർ, എഎസ്ഐ മാരായ മനോജ്, ജോഷി തോമസ്, സി.പി.ഒ രഞ്ജിത്ത് രാജൻ എന്നിവരാണ് ഉണ്ടായിരുന്നത്.
മറുനാടന് മലയാളി ലേഖകന്.
Next Story