- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചയാൾ അറസ്റ്റിൽ; മൂവാറ്റുപുഴ സ്വദേശി പിടിയിലായത് വയനാട്ടിൽ നിന്ന്
മൂവാറ്റുപുഴ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചയാൾ പോക്‌സോ കേസിൽ അറസ്റ്റിൽ. പേഴക്കാപ്പിള്ളി തട്ടുപറമ്പ് ഭാഗത്ത് വാടകക്ക് താമസിക്കുന്ന മൂവാറ്റുപുഴ വെള്ളൂർകുന്നം കാവുങ്കര ഉറവകുഴി കണ്ടോത്ത്പടി ഭാഗത്ത് കുറുവംകുന്നത്ത് വീട്ടിൽ നൂറുദ്ദീൻ(53) നെയാണ് മുവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
വയനാട്, മാനന്തവാടി ഭാഗത്ത് ഒളിവിൽ കഴിയുമ്പോഴാണ് പൊലീസിന്റെ പിടിയിലാകുന്നത്. ഇൻസ്പെക്ടർ എം.കെ.സജീവിൻ, എസ് ഐമാരായ ഇ.ആർ.ഷിബു, ടി.എം.ഷമീർ എ എസ് ഐ പി.സി.ജയകുമാർ, സി പി ഒ ബിബിൽ മോഹൻ എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.
മറുനാടന് മലയാളി ലേഖകന്.
Next Story