- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോതമംഗലം മുൻസിപ്പൽ കൗൺസിലർ കെ വി തോമസിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്: ഒരാൾ അറസ്റ്റിൽ; പിടിയിലായ ജെയിംസ് പ്രതികളെ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ സഹായിച്ച ആൾ
കോതമംഗലം :മുൻസിപ്പൽ കൗൺസിലർ കെ വി തോമസിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഏലൂർ മഞ്ഞുമ്മൽ. ടി.കെ റോഡിൽ മറ്റത്തിൽതറ വീട്ടിൽ ജെയിംസ് (ഡാനി 42) നെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകിട്ട് തോമസ്സിന്റെ മലയൻകീഴിലുള്ള വസതിയിൽ സഹോദര പുത്രനായ ടിനോയും മറ്റൊരു പ്രതിയായ സ്റ്റിജോയും അതിക്രമിച്ച് കയറുകയും ടിനോ കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. തടയാൻ ശ്രമിച്ച തോമസ്സിന്റെ ഭാര്യയ്ക്കും മകനും പരിക്കേറ്റിരുന്നു. വസ്തു സംബന്ധമായ തർക്കമാണ് അക്രമത്തിന് കാരണമെന്ന് സംശയിക്കുന്നു.
കഴുത്തിന് കുത്തേറ്റ തോമസ്സ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെ കാറിൽ സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെടാൻ സഹായിച്ചത് ഇപ്പോൾ അറസ്റ്റിലായ ജെയിംസാണ്. അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ ബേസിൽ തോമസ്, എസ്‌ഐ ഷാജി കുര്യാക്കോസ്, സി.പി.ഒ മാരായ രഞ്ജിത്ത്, ഷിയാസ് എന്നിവരാണ് ഉണ്ടായിരുന്നത്.
മറുനാടന് മലയാളി ലേഖകന്.