മൂവാറ്റുപുഴ: വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. മുവാറ്റുപുഴ ലത പാലത്തിനു സമീപം റോഡിലൂടെ നടന്നു പോകുകയായിരുന്ന വിദ്യാർത്ഥിനിയെ കടന്നുപിടിച്ച കേസിലെ പ്രതി അസം നഗാവ്, നിസ്സൈഡാരിയ നെക്ക്‌ബാർ അലിയെയാണ് (30) മുവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

പരാതി ലഭിച്ച ഉടനെ പ്രതി ജോലി ചെയ്യുന്ന സ്ഥലത്ത് എത്തിയ പൊലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ എം.കെ.സജീവ്, എസ്‌ഐമാരായ സി.പി.ബഷീർ, വി എസ്.സുരേഷ്, സീനിയർ സിപിഒമാരായ ബൈജു പോൾ, അബൂബക്കർ എന്നിവരാണ് ഉണ്ടായിരുന്നത്.