- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവാവിനെ കിഡ്നാപ്പ് ചെയ്ത് മോചനദ്രവ്യം ആവശ്യപ്പെട്ട കേസ്; പറവൂരിൽ അഞ്ച് പേർ കൂടി അറസ്റ്റിൽ
പറവൂർ: യുവാവിനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട് മർദിച്ച കേസിൽ അഞ്ച് പേർ കൂടി അറസ്റ്റിൽ. എടവനക്കാട് വാച്ചാക്കൽ താണിപ്പിള്ളി വീട്ടിൽ രഞ്ജിത്ത് (രഞ്ജു 38), പഴൻപിള്ളി വീട്ടിൽ സന്ദീപ് (27), സെയ്ദ് മുഹമ്മദ് റോഡ് ചിറപ്പുറത്ത് വീട്ടിൽ അമീർഷാ (37), അണിയൻ ബസാർ കൊല്ലാട്ടുതറ വീട് സിജോയ് (30), പഴങ്ങാട് കക്കാട്ടിൽ വീട് അനൂപ് (27) എന്നിവരെയാണ് ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 16 - നാണ് സംഭവം. സൈജു എൻ തങ്കച്ചൻ എന്നായാളെ കുഴുപ്പിള്ളിയിലെ വീട്ടിൽ നിന്നു. തട്ടിക്കൊണ്ടു പോകുകയും, 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപെട്ട് തടവിൽ പാർപ്പിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ മുനമ്പം ഡി.വൈ.എസ്‌പി ആർ.ബൈജുകുമാർ, മുനമ്പം പൊലീസ് ഇൻസ്‌പെക്ടർ എ.എൽ യേശുദാസ്, ഞാറക്കൽ പൊലീസ് ഇൻസ്‌പെക്ടർ രാജൻ.കെ.അരമന, മുനമ്പം സബ് ഇൻസ്‌പെക്ടർ ശ്യാംകുമാർ, ഞാറക്കൽ സബ് ഇൻസ്‌പെക്ടർ എ.കെ. സൂധീർ, എഎസ്ഐ രശ്മി, എസ്.സി.പി.ഒ ജയദേവൻ, സി.പി.ഒ മാരായ ആസാദ്, സിജോ, അരവിന്ദ്, ലെനീഷ് എന്നിവരും ഉണ്ടായിരുന്നു.
അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇതുമായി ബന്ധപ്പെട്ട് ഡാനിയേൽ ആന്റെണി, സരുൺ എന്നീ രണ്ടുപ്രതികളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മറുനാടന് മലയാളി ലേഖകന്.