പെരുമ്പാവൂർ: പതിമൂന്ന് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. പട്ടിമറ്റം, കുമ്മനോട് തയ്യിൽ വീട്ടിൽ ഷറഫുദീൻ (27) നെയാണ് തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്രസയോടുള്ള ചേർന്നുള്ള മുറിയിൽ വച്ചാണ് ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്.

ഇൻസ്‌പെക്ടർ വി എം കേഴ്‌സന്റെ നേതൃത്വത്തിൽ എസ്‌ഐ.സുബൈർ, എ എസ് ഐമാരായ ഇബ്രാഹിം കുട്ടി, അബു എസ് സി പി ഒമാരായ ഷമീർ, അൻവർ സാദത്ത്, തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.