മലപ്പുറം: മലപ്പുറം മേൽമുറിയിലെ കൊളായിയിൽ കഫേ കൊളായി റെസ്റ്റോറന്റിന്റെ ഉടമയായ ക്രൂരമായി മർദിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ. കഴിഞ്ഞ ദിവസം റെസ്റ്റോറന്റിന്റെ ഉടമയായ ഷെഫീഖിനെയാണ് 15 ഓളം പേരടങ്ങുന്ന സംഘമാണ് മാരകായുധങ്ങളുമായി ക്രൂരമായി മർദിച്ചത്.

സംഭവം റെസ്റ്റോറന്റിലെ സി.സി.ടി.വിയിലും പതിഞ്ഞിരുന്നു. ഇരുമ്പുഴി സ്വദേശികളായ മുഹമ്മദ് ഷിബിൻ, അപ്പു എന്ന രജിൻ കൃഷ്ണൻ, നിഥിൻ, മലപ്പുറം കുന്നുമ്മൽ സ്വദേശികളായ വിവേക്, വിജത് എന്നിവരെയാണു മലപ്പുറം എസ്‌ഐ ജോബി തോമസിന്റെ നേതൃത്വത്തിൽ പൊലീസ് പിടികൂടിയത്.

പൊലീസ് സംഘത്തിൽ എസ്‌ഐമാരായ വി. അമീറലിവി. ഇന്ദിരാമണി തുടങ്ങിയവരും ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ മലപ്പുറം കോടിതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഘത്തിലെ മറ്റു പ്രതികൾക്കുവേണ്ടി അന്വേഷണം ഊർജിതപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെയാണ് 15 പേരടങ്ങുന്ന സംഘം കഫേ കൊളായി റെസ്റ്റോറന്റിലെത്തി ഉടമയായ ഷെഫീഖിനെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയി ക്രൂരമായി മർദിച്ചത്. തടയാൻ ശ്രമിച്ച റെസ്റ്റോറന്റിലെ തൊഴിലാളികളെയും സംഘം മർദിച്ചു. വാറങ്കോട് പെട്രോൾ പമ്പിൽ വച്ച് സംഘം പെട്രോൾ അടിക്കാൻ എത്തിയവരുമായി സംഘർഷമുണ്ടായിരുന്നു. തുടർന്ന് സ്ഥലത്ത് ഗതാഗതകുരുക്കുണ്ടായതിനെ തുടർന്ന് താൻ സംഭവത്തിൽ ഇടപെടുകയും ഇവരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്നും ഷഫീഖ് പറയുന്നു.ഇതിനു പിന്നാലെയാണ് സംഘം റെസ്റ്റോറന്റിലെത്തി തന്നെ മർദിച്ചതെന്ന് ശെഫീഖ് പറഞ്ഞു.