- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരുമ്പല്ലൂരിൽ വീട് കയറി ആക്രമണം; ഏഴുപേർ പിടിയിൽ; രണ്ടുപ്രതികൾ ഒളിവിൽ; വീട് കയറി ആക്രമിച്ചത് കഞ്ചാവ് വിൽപ്പന ഒറ്റിയതിന്
മുവാറ്റുപുഴ: പെരുമ്പല്ലൂരിൽ വീട് കയറി ആക്രമണം നടത്തിയ കേസ്സിൽ ഏഴു പേരെ പിടികൂടി. ആരക്കുഴ പെരുമ്പല്ലൂർ ചർച്ചിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ചെറുവള്ളിയിൽ വീട്ടിൽ ഭീഷ്മ നാരായണൻ (25), വെള്ളൂർകുന്നം കടാതി കുര്യന്മല ഭാഗത്ത് ചാലിൽ പുത്തൻപുരയിൽ വീട്ടിൽ അരുൺ ബാബു (27), മുളവൂർ വാഴപ്പിള്ളി എം വിഐ.പി ക്വാർട്ടേഴ്‌സിന് സമീപം കുന്നുമ്മൽ വീട്ടിൽ രാജേഷ് രമേശ്കുമാർ (25), വെള്ളൂർകുന്നം കടാതി മുറിക്കൽ പാലത്തിന് സമീപം പുത്തൻപറമ്പിൽ വീട്ടിൽ ജോബിൻ (23), വടക്കൻ മാറാടി കോളനിപ്പടി ഭാഗത്ത് കല്ലിശ്ശേരിൽ വീട്ടിൽ സിബി (32), വെള്ളൂർകുന്നം ഈസ്റ്റ് കടാതി യമഹ സർവ്വീസ് സെന്ററിന് സമീപം അരുവാടിയിൽ വീട്ടിൽ അർജ്ജുൻ സാജു (20), വെള്ളൂർകുന്നം വില്ലേജ് കാവുങ്കര കരയില മാർക്കറ്റ് പോസ്റ്റിൽ തൃക്ക ശ്രീകൃഷ്ണസ്റ്റോഴ്‌സിന് സമീപം ചെട്ടിയാർതോട്ടം വീട്ടിൽ ആദിത്യൻ ബിജുകുമാർ (21) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് പിടികൂടിയത്.
കഞ്ചാവ് വിൽപ്പന പൊലീസിന് ഒറ്റുകൊടുത്തു എന്നുള്ള വിരോധത്തിൽ പെരുമ്പല്ലൂർ ഭാഗത്ത് പുത്തൻപുരയ്ക്കൽ വിഷ്ണു സുകുമാരനെ വീട്ടിൽ കയറി ആക്രമിച്ച് വടികൊണ്ട് അടിച്ചും മറ്റും പരിക്കേൽപ്പിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു ഇവർ. രണ്ട് പ്രതികൾ ഒളിവിലാണ് ഇവർക്ക് വേണ്ടിയുള്ള തിരിച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
മറുനാടന് മലയാളി ലേഖകന്.