മലപ്പുറം: രണ്ടുവർഷമായി പിടികിട്ടാപുള്ളിയായിരുന്ന പ്രതി പിടിയിൽ. മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ രാത്രിയിൽ ആൾ താമസമില്ലാത്ത വീടുകൾ കുത്തിപൊളിച്ചു ആഭരണങ്ങളും പണവും മറ്റും കവരുന്ന അന്തർ സംസ്ഥാന മോഷ്ടാവായ ഷജീർ( s/o റഷീദ്, തൊട്ടുങ്ങൽ, ചെറായി, അണ്ടത്തോട്, തൃശൂർ) എന്നയാളെ ആണ് പിടികൂടിയത്. ഇന്ന് പുലർച്ചെ ആഡംബര വാഹനവുമായി കളവു നടത്താൻ വരുന്ന സമയം മഞ്ചേരി തുറക്കൽ ബൈപ്പാസിൽ വെച്ച് മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ സി.അലവിയുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ വലയിലാക്കിയത്.

മഞ്ചേരിയിലും പരിസരങ്ങളിലും ഈ അടുത്തകാലത്തായി മഞ്ചേരി അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജിയുടെ ഉൾപ്പെടെ നിരവധി വീടുകൾ അർദ്ധരാത്രിയിൽ കുത്തിപൊളിച്ചു കളവു പതിവാക്കിയതിനെ തുടർന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി കെ. സുജിത്ത് ദാസിന്റെ നിർദേശപ്രകാരം പ്രതേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. തുടർന്ന് സി.സി.ടി.വി കേന്ദ്രീകരിച്ചും സമാന കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവരെ കുറിച്ചും അന്വേഷണം നടത്തി. മഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും അർദ്ധരാത്രിയിൽ പുറത്തിറങ്ങുന്ന വാഹനങ്ങൾ കേന്ദ്രീകരിച്ചു ആഴ്ചകളായി നടത്തിയ അന്വേഷണത്തിലുമാണ് പ്രതി പൊലീസിന്റെ വലയിലാവുന്നത്.

2007 മുതൽ കളവു മാത്രം തൊഴിലാക്കിയ പ്രതി സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ കുറഞ്ഞ കാലയളവിൽ വാടകക്ക് താമസിച്ചു. തൊട്ടടുത്തുള്ള ടൗണിൽ ജോലിയെന്നു നാട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചും കാറിലും ബൈക്കിലും കറങ്ങി നടന്നും ആൾ താമസമില്ലാത്ത വീടുകൾ കണ്ടെത്തി അർദ്ധരാത്രിയിൽ  പ്രത്യേക ടൂൾസുകളുമായി കളവ് നടത്തുകയാണ് പതിവ്.

ഇതോടെ കഴിഞ്ഞ മാസം 25 ന് പുലർച്ചെ മഞ്ചേരി 22 ലുള്ള വീട്ടിൽ വീട്ടിൽ നിന്ന് 30 പവൻ കവർന്ന കേസ്സും,മഞ്ചേരി മുള്ളമ്പാറ റോഡിൽ ജഡ്ജിയുടെ വീട് കുത്തിപൊളിച്ചു നടത്തിയ കേസ്സും, കഴിഞ്ഞ് ഫെബ്രുവരി 7 ന് വായപ്പാറപ്പടി മുരളീധരന്റെ വീട്ടിൽ നടത്തിയ കവർച്ച യും, കഴിഞ്ഞ ഡിസംബർ മാസത്തിൽ മഞ്ചേരി തുറക്കലിലുള്ള ഡോ.സുലൈഖ യുടെ വീട്ടിൽ നടത്തിയ കളവും,കഴിഞ്ഞ ഓഗസ്റ്റ് മാസ്സത്തിൽ മഞ്ചേരി മലബാർ ഹോസ്പിറ്റലിന് അടുത്തുള്ള പത്മാലയം വീട്ടിൽ ശശിയുടെ വീട്ടിൽ നടത്തിയ കളവും, കഴിഞ്ഞ വർഷം മഞ്ചേരി മേലാക്കം, കിഴക്കേ പുത്തൻ പുരക്കൽ രമേശന്റെ വീട്ടിൽ നിന്ന് 7 1/2 പവൻ കവർന്ന കേസ്, 2020 ഒക്ടോബർ മാസ്സത്തിൽ മങ്കട മണിയറയിൽ വീട്ടിൽ ജിൻഷാദിന്റെ വീട്ടിൽ നിന്ന് ഏഴര പവൻ കവർന്നതും, കടന്നമണ്ണ പള്ളിയാലിൽ അബ്ദുൽ റഷീദിന്റെ വീട്ടിൽ നിന്ന് 1 പവൻ കവർന്ന കേസും, ഉൾപ്പെടെ ജില്ലയിലെ നിരവധി കേസ്സുകൾക്ക് തുമ്പായി.

പ്രതി കളവു മുതൽ ഉപയോഗിച്ച് കാറും മോട്ടോർ സൈക്കിളും സ്വന്തമാക്കിയിട്ടുണ്ട്. പ്രതിയിൽ നിന്ന്, കാർ, മോട്ടോർ സൈക്കിൾ,30 പവൻ സ്വർണഭരണങ്ങളും വെള്ളി ആഭരണങ്ങളും വാച്ചുകളും, ടാബ്.തുടങ്ങിയ കളവു മുതലുകൾ കണ്ടെടുത്തു.

വിവിധ സ്ഥലങ്ങളിൽ നിന്ന് ലഭിച്ച കളവു മുതലുകളായ സ്വർണ്ണാഭരണങ്ങൾ പ്രതി പട്ടാമ്പിയിലെ ജൂവലറിയിലും വാച്ച്, ക്യാമറ തുടങ്ങിയവ പെരിന്തൽമണ്ണയിൽ ഉള്ള ഷോപ്പിലും വില്പന നടത്തിയാതായി വിവരം ലഭിച്ചിട്ടുണ്ട്,

പ്രതിക്കെതിരെ വടക്കെക്കാട്,പെരുമ്പടപ്പ്, പൊന്നാനി, ചാവക്കാട്, ആലുവ, ഗുരുവായൂർ ടെമ്പിൽ , പെരുമ്പാവൂർ, എറണാകുളം നോർത്ത് തുടങ്ങിയ സ്റ്റേഷനുകളിലായി അമ്പത്തോളം കളവു കേസ്സുകൾ നിലവിലുണ്ട്.

പ്രതി വിവിധ കോടതികൾ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചയാളുമാണ്. ലപ്പുറം ജില്ലാ പൊലീസ് മേധാവി കെ. സുജിത്ത് ദാസ് ഐ.പി.എസ്, എ.എസ്‌പി ഷാഹുൽ ഹമീദ് മലപ്പുറം ഡി.വൈ.എസ്‌പി: എംപി പതീപ്, എന്നിവരുടെ നിർദേശപ്രകാരം മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ സി.. അലവിയുടെ നേതൃത്വത്തിൽ എസ്‌ഐ വിവേക്, പ്രത്യേക അന്വേഷണ സംഘങ്ങളായ അനീഷ്ചാക്കോ, ദിനേഷ് ഇരുപ്പക്കണ്ടൻ,മുഹമ്മദ് സലീം പുവത്തി, പി. ഹരിലാൽ, ആർ.. ഷഹേഷ്, അബ്ദുൽ റഷീദ്,തൗഫീഖ് എന്നിവർ അടങ്ങിയ സംഘം ആണ് പ്രതിയെ പിടികൂടി കേസ് അന്വേഷണം നടത്തുന്നത്.