പോത്താനിക്കാട്: മോഷ്ടിച്ച സ്‌കൂട്ടറിൽ കറങ്ങി നടന്ന മോഷ്ടാവ് അറസ്റ്റിൽ. അമ്പലമേട് അമൃത കോളനിയിൽ സി-32 ൽ താമസിക്കുന്ന അരുൺ (25) നെയാണ് പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പേരാമ്പ്ര അപ്പോളോ ടയേഴ്‌സിന്റെ പാർക്കിങ് ഏരിയായിൽ നിന്നാണ് ഇരുചക്രവാഹനം മോഷ്ടിച്ചത്.

പോത്താനിക്കാട് ആയങ്കര ഭാഗത്ത് പൊലീസ് വാഹന പരിശോധന നടത്തുമ്പോഴാണ് ഇയാൾ പിടിയിലാക്കുന്നത്. പൊലീസിനെക്കണ്ട് നിർത്താതെ പോയ വാഹനത്തെ പിന്തുടർന്നാണ് പിടികൂടിയത്. നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. എസ്.എച്ച്. ഒ നോബിൾ മാനുവൽ, എസ്‌ഐ എം.സി.എൽദോസ്, എഎസ്ഐ റ്റി.പി.അഷറഫ് എസ്.സി.പി. ഒമാരായ റ്റി.എ.നജീബ്, അജീഷ് കുട്ടപ്പൻ, എം.സി.ഫൈസൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.