- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളം അടക്കം സംസ്ഥാനങ്ങളിൽ കഞ്ചാവ് വിൽപ്പന; ഒഡിഷ സ്വദേശി അറസ്റ്റിൽ
ആലുവ: കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിലേക്ക് കഞ്ചാവ് വിൽപ്പന നടത്തുന്ന ഒഡിഷ സ്വദേശി അറസ്റ്റിൽ. ഒഡിഷ റായ്ക്കാട് ജില്ലയിലെ പത്മപൂരിൽ താമസിക്കുന്ന ഈശ്വർ മാജി (19) യെയാണ് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഒഡിഷയിൽ നിന്നും സാഹസികമായി പിടികൂടിയത്.
രണ്ടാഴ്ച മുമ്പ് അങ്കമാലി, നോർത്ത് പറവൂർ എന്നിവിടങ്ങളിൽ നിന്ന് പതിനാല് കിലോ കഞ്ചാവും ഒന്നരകിലോ ഹാഷിഷ് ഓയിലും പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിലാകുകയും ചെയ്തു. ഇവർക്ക് ലഹരിവസ്തുക്കൾ വിൽപ്പന നടത്തിയത് ഈശ്വർ മാജിയാണ്. കേരളത്തിൽ നിന്നുള്ള കഞ്ചാവ് കടഞ്ഞ് സംഘം വാഹനങ്ങളിലെത്തിയാണ് ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങുന്നത്.
ഈശ്വർ മാജി താമസിക്കുന്നയിടം മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളിൽ പെട്ടതാണ്. കേസിൽ മുൻപ് അറസ്റ്റിലായ പ്രതികളുടെ പക്കൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ താമസിക്കുന്ന സ്ഥലം മനസ്സിലാക്കി പ്രാദേശിക പൊലീസിന്റെ സഹായത്തോടെ രാത്രിയിലാണ് ഇയാളെ പിടികൂടിയത്. വടക്കേക്കര സബ്ബ് ഇൻസ്‌പെക്ടർ അരുൺ ദേവ്, എസ്.സി.പി.ഒ സലിൻ കുമാർ, സി.പി.ഒ മാരായ രാജേഷ്, പ്രസാദ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.
മറുനാടന് മലയാളി ലേഖകന്.