- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂർ റെയിൽവെ സ്റ്റേഷനിൽ 10 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ; മാരക മയക്കുമരുന്ന് എത്തിച്ചത് ഗോവയിൽ നിന്ന്
തൃശൂർ: എംഡിഎംഎയുമായി യുവാവ് പിടിയിൽ. തൃശൂർ റെയിൽവെ സ്റ്റേഷനിൽ നിന്നുമാണ് 10 ഗ്രാം എംഡിഎംഎയുമായി തൃശൂർ കാളത്തോട് സ്വദേശി പന്തല്ലൂക്കാരൻ ബെനഡിറ്റി (27 )നെ തൃശൂർ എക്സൈസ് റെയ്ഞ്ച് പാർട്ടിയും സർക്കിൾ പാർട്ടിയുംആർപിഎഫും ചേർന്നുള്ള സംയുക്ത റെയ്ഡിൽ പിടികൂടിയത്.
ഗോവയിൽ നിന്നാണ് ഇയാൾ മയക്കുമരുന്ന് കടത്തികൊണ്ടു വരുന്നത്. കൂടിയ ഗുണനിലവാരമുള്ള മയക്കുമരുന്ന് സംഭരിക്കുന്നതിനാണ് ഇയാൾ ഗോവയിൽ പോയത്. ഇയാളുടെ കൂടെ പോയ സുഹൃത്തിനെക്കുറിച്ച് ബെനഡറഅറിൽ നിന്നും വിവരം ലഭിച്ചതായി അധികൃതർ അറിയിച്ചു.
ഇയാളും തൃശൂർ നഗരപ്രദേശങ്ങളിൽ എംഡിഎംഎ ഉൾപ്പെടെയുള്ള സിന്തറ്റിക്ക് മയക്ക് മരുന്ന് വിൽപ്പനയിലെ പ്രധാന കണ്ണിയാണ്.
പിടിയിലായ ബെൻഡിറ്റ് മുൻപും മയക്ക് മരുന്ന് ,ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഗ്രാമിന് 4000 രൂപ നിരക്കിലാണ് ഇയാൾ വിൽപ്പന നടത്തിവന്നിരുന്നത്. മാരകമയക്കുമരുന്നായ എംഡിഎംഎ .5 ഗ്രാം കയ്യിൽ സൂക്ഷിക്കുന്നത് പോലും ജാമ്യം ലഭിക്കാത്ത കുറ്റമാണ് .അടുത്ത കാലത്ത് യുവാക്കൾക്കിടയിൽ കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾക്ക് പ്രിയം കുറയുകയും എം എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ഇത്തരം സിന്തറ്റിക് ഡ്രഗുകൾ വ്യാപകമാക്കുകയും ചെയ്തിട്ടുണ്ട്.
ചറിയ അളവിൽ കുടുതൽ ലഹരി ലഭിക്കും എന്നതും ഒളിച്ച്സൂക്ഷിക്കാൻ എളുപ്പമാണ് എന്നതുമാണ് ഇത്തരം മയക്കുമരുന്നുകൾ ഉപയോഗിക്കാൻ യുവാക്കളെ പ്രേരിപ്പിക്കുന്നത്. കടുത്ത ശാരീരിക മാനസീക പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഇത്തരം മയക്കുമരുന്ന് അടുത്ത കാലത്ത് ഡാർക്ക് വെബ്ബും ക്രിപ്റ്റോ കറൻസിയും ഉപയോഗിച്ച് വ്യാപാരം നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
ഇത്തരം നിയമവിരുദ്ധ പ്രവർത്തികൾ എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ പിടികൂടുന്നതിനുള്ള തീവ്ര നടപടികൾ എക്സൈസ് ആസൂത്രണം ചെയ്തിട്ടുണ്ട്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം സുരേഷ് ,തൃശൂർ റെയ്ഞ്ച് അസി.എക്‌സൈസ് ഇൻസ്പെക്ടർ ഹരീഷ് സി.യു ,ആർപിഎഫ് എ എസ് ഐ സിജോ സേവ്യാർ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ സുനിൽ കുമാർ റ്റി ആർ, രാജേഷ് കെ.വി ,വിശാൽ , അനന്തൻ കെ.സി ,ലിനൊ ജോസ് ,വിപിൻ റ്റി സി ,ജോസഫ് , ഡബ്ളിയു സി ഇ ഒ ശ്യാമലത എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്
മറുനാടന് മലയാളി ലേഖകന്.