- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് തീരദേശം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന; 1.2 ഗ്രാം എംഡിഎംഎയുമായി സംഘത്തിലെ മുഖ്യപ്രതി പിടിയിൽ
മലപ്പുറം: തീരപ്രദേശത്ത് ലഹരി ഉല്പന്നങ്ങൾ എത്തിച്ച് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയായ പറവണ്ണ സ്വദേശി പള്ളിപറമ്പിൽ ഷെഫീഖിനെ(29) എം.ഡി.എം.എ യുമായി തിരൂർ പൊലീസ് പിടികൂടി. തിങ്കളാഴ്ച രാത്രിയിൽ പറവണ്ണ വച്ചാണ് 1.2 ഗ്രാം എം.ഡി.എം.എ യുമായി തിരൂർ പൊലീസ് പിടികൂടിയത്.
തിരൂർ ഡി.വൈ.എസ്‌പി ബെന്നി വി.വി യുടെ നിർദേശ പ്രകാരം ഐ.പി.എസ്.എച്.ഒ ജിജോ,യുടെ നേതൃത്വത്തിൽ എസ്‌ഐ ജലീൽ കറുത്തേടത്തും സംഘവും ആണ് പ്രതിയെ പിടികൂടിയത്. തീരപ്രദേശത്ത് കഞ്ചാവുൾപ്പെടെയുള്ള ലഹരി ഉല്പന്നങ്ങൾ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. സിവിൽ പൊലീസ് ഓഫീസർമാരായ ഉണ്ണിക്കുട്ടൻ, ഷെറിൻ ജോൺ, ധനേഷ്, അജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതിയെ തിരൂർ കോടതി റിമാൻഡ് ചെയ്തു, മഞ്ചേരി സബ് ജയിലിൽ അയച്ചു. തീരദേശങ്ങളിൽ മയക്കുമരുന്ന് കടത്തും, വിൽപനയും, ഉപയോഗവും, നടത്തുന്നവരെ നിരീക്ഷിച്ച് കൂടുതൽ ശക്തമായ നടപടികൾ മയക്കുമരുന്ന് മാഫിയകൾക്ക് എതിരെ വരും ദിവസങ്ങളിലും ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.