- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണവുമായി യാത്രക്കാരനും കൂട്ടാളിയും പൊലീസിന്റെ പിടിയിൽ; കരിപ്പൂരിൽ എക്സ്റേ പരിശോധനയിൽ കണ്ടെത്തിയത് ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നാലു സ്വർണ ഗുളികകൾ
മലപ്പുറം: കരിപ്പൂർ വിമാനത്തവളത്തിൽ വെച്ച് യാത്രക്കാരന് നടത്തിയ എക്സ്റേ പരിശോധനയിൽ കണ്ടെത്തിയത് ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നാലു സ്വർണ ഗുളികകൾ. കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണവുമായി യാത്രക്കാരനും ഇയാളെ സ്വീകരിക്കാനെത്തിയ ആളും കരിപ്പൂർ വിമാനത്താവളത്തിനു മുന്നിൽ വച്ച് പൊലീസിന്റെ പിടിയിലായി.
കോഴിക്കോട് നാദാപുരം സ്വദേശി ഇസ്മായിൽ(41), സഹായി കോഴിക്കോട് നന്മണ്ട സ്വദേശി ഇഖ്ബാൽ(45) എന്നിവരെയാണ് കരിപ്പൂർ പൊലീസ് പിടികൂടിയത്. ഇവരിൽ നിന്നു ഒരു കിലോ സ്വർണ മിശ്രിതവും സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഖത്തറിൽ നിന്നാണ് ഇസ്മായിൽ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയ ഇയാളെ സ്വീകരിക്കാനാണ് ഇഖ്ബാൽ കാറുമായി എത്തിയിരുന്നത്. ഇസ്മായിൽ സ്വർണം കടത്തുന്നത് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
തുടർന്നാണ് ഇരുവരെയും കരിപ്പൂർ വിമാനത്താവള പൊലീസ് എയ്ഡ് പോസ്റ്റിനു സമീപത്ത് വച്ച് കസ്റ്റഡിയിലെടുത്തു. ഇസ്മായിലിനെ പൊലീസ് കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിലെത്തിച്ച് എക്സ്റേ പരിശോധന നടത്തിയപ്പോഴാണ് ഇയാളുടെ ശരീരത്തിനുള്ളിൽ നാലു ഗുളിക രൂപത്തിലുള്ള സ്വർണ മിശ്രിതം കണ്ടെത്തിയത്. ഒരു കിലോ സ്വർണ മിശ്രിതമാണ് കണ്ടെടുത്ത്. തുടർ നടപടികൾക്കായി പ്രതികളെയും സ്വർണവും കരിപ്പൂർ കസ്റ്റംസിന്് കൈമാറുമെന്നു കരിപ്പൂർ എസ്ഐ അബ്ദുനാസർ പാറക്കാടവൻ പറഞ്ഞു.