- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിമാലി: പീച്ചാട് ഭാഗത്ത് സർക്കാർ ഇ എഫ് എൽ ആയി നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച നെല്ലിത്തനം എസ്റ്റേറ്റിൽ 50 ൽ അധികം വലിയ മരങ്ങളുൾപ്പെടെ ആയിരത്തോളം മരങ്ങൾ മുറിച്ചു വീഴ്‌ത്തി, അടിക്കാടുകൾ തെളിച്ചു 2 ഹെക്ടർ സ്ഥലം ഏലകൃഷി ചെയ്യാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. കോതമംഗലം കോഴിപ്പിള്ളി സ്വദേശി നിരവത്ത് മാത്യു വർക്കിയെയാണ് വനപാലകർ അറസ്റ്റ് ചെയ്തത്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. മാത്യുവിന്റെ സഹോദരങ്ങളായ സൈമൺ, ജോൺസൺ, എൽദോസ് എന്നിവർ ഒളിവിലാണ്, ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയെന്ന് അടിമാലി റേഞ്ച് ഓഫീസർ രതീഷ് കെ വി അറിയിച്ചു.
Next Story