- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; മലപ്പുറത്ത് മദ്രസ അദ്ധ്യാപകൻ പിടിയിൽ
മലപ്പുറം: പത്തുവയസുകാരിയെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി മുഹമ്മദ് ആഷിഖ്(38)നെയാണ് പെരിന്തൽമണ്ണ എസ്‌ഐ. സി.കെ. നൗഷാദിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. 2018 മെയ് മാസത്തിൽ പ്രതിയുടെ വീട്ടിൽ മദ്രസ പഠനത്തിന്റെ ഭാഗമായുള്ള പരീക്ഷ എഴുതുന്നതിനായി പെൺകുട്ടി താമസിച്ചുവരവേ പലദിവസങ്ങളിലായി പീഡിപ്പിച്ചതായാണ് കേസ്.
അന്ന് മണ്ണാർക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അടുത്തിടെ പെരിന്തൽമണ്ണയിലേക്ക് മാറ്റിയിരുന്നു. ഇതിൽ നടത്തിയ അന്വേഷണത്തിലാണ് കാപ്പുപറമ്പിലെ വീട്ടിൽ നിന്ന് പ്രതിയെ അറസ്റ്റുചെയ്തത്. പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ സഹോദരിയെയും പ്രതി പീഡിപ്പിച്ചതായ പരാതിയിൽ പെരിന്തൽമണ്ണ പൊലീസ് പോക്‌സോ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്