- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമം; 13 കാരി മകൾക്കും ദേഹോപദ്രവം; മലപ്പുറത്ത് 40 കാരനായ പ്രതി പിടിയിൽ
മലപ്പുറം: സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ. ദേഹോപദ്രവം ഏൽപ്പിച്ചതിന് നേരത്തെ കേസിൽ പെട്ടയാളാണ് പ്രതി.തുടർന്നും ഭാര്യയെ കഴുത്തിന് കൈ കൊണ്ട് അമർത്തിപ്പിടിച്ചും ചെയിൻ ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയും ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചു. 13 വയസുള്ള മകളെയും ദേഹോപദ്രവം ഏൽപ്പിച്ചിരുന്നു. ഈ കേസിലാണ് പിടിയിലായത്.
മലപ്പുറം ചെട്ടിപ്പടി കോയംകുളം വെട്ടിക്കുത്തിനകത്ത് വീട്ടിൽ മൊയ്തിൻ കുഞ്ഞിന്റെ മകൻ സൈനുൽ ആബിദി (40) നെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയെ സ്ത്രീധനത്തിന്റെ പേരിൽ ദേഹോപദ്രവം ഏൽപ്പിച്ചതിന് 2020 ൽ പ്രതിയുടെ പേരിൽ കേസ് പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസ് നിലവിൽ പരപ്പനങ്ങാടി കോടതിയുടെ പരിഗണനയിലാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി തിരൂർ സബ് ജയിലിൽ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പരപ്പനങ്ങാടി എ എസ് ഐ പരമേശ്വരൻ, പൊലീസുകാരായ ദിലീപ്, അനിൽ, രാമചന്ദ്രൻ ,സനൽ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം.