- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരൂരങ്ങാടി വലിയ പള്ളിയിൽ നിന്ന് അര ലക്ഷം രൂപയിലേറെ മോഷണം പോയി; മോഷ്ടാവ് അകത്ത് കടന്നത് പള്ളി ഓഫീസിന്റെ പൂട്ട് തകർത്ത്; ദൃശ്യങ്ങൾ സിസി ടിവിയിൽ
മലപ്പുറം: തിരൂരങ്ങാടി വലിയ പള്ളിയിലെ ഭണ്ഡാരം തുറന്ന് അര ലക്ഷം രൂപയിലേറെ മോഷണംപോയി. പള്ളി പരിപാലന കമ്മിറ്റി ഓഫീസിന്റെ വാതിൽ ലോക്ക് അഴിച്ചെടുത്ത് അകത്ത് കടന്ന മോഷ്ടാവ് ഓഫീസിലുണ്ടായിരുന്ന പണം കവർന്നു. തലേന്ന് പള്ളി കമ്മിറ്റി ഭാരവാഹികൾ പള്ളി ഭണ്ഡാരം തുറന്ന് എടുത്ത് വെച്ച പണമടക്കം അര ലക്ഷം രൂപയിലേറെയാണ് നഷ്ടമായത്. ജീവനക്കാർക്ക് ശമ്പളം നൽകാനായി എടുത്ത് വെച്ചിരുന്ന ഒരു ലക്ഷം രൂപ മോഷ്ടാവിന്റെ ശ്രദ്ധയിൽ പെടാത്തതിനാലാകണം നഷ്ടപ്പെട്ടിട്ടില്ല.
പള്ളിയിലെ മുൻഭാഗത്തെ വരാന്തയിലെ സി സി ടി വി ക്യാമറ മുകളിലേക്ക് തിരിച്ചു വെച്ചിട്ടുണ്ട്. പുലർച്ചെ ഒരു മണിക്കും രണ്ടിനുമിടയിലാണ് സംഭവം. തിരൂരങ്ങാടി പൊലീസ് സ്ഥലെത്തെത്തി പരിശോധന നടത്തി വിരലടയാള വിദഗ്ധരും പരിശോധന നടത്തി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയാനാകില്ലെന്നും പൊലീസ് പറഞ്ഞു.
പള്ളിക്കമ്മിറ്റി ഭാരവാഹികളുടേയും നാട്ടുകാരുടേയും മൊഴി രേഖപ്പെടുത്തി വിശദമായ അന്വേഷണം നടത്തുമെന്നും പ്രതികളെ എത്രയും വേഗം പിടികൂടാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് പറഞ്ഞു. തിരൂരങ്ങാടി വലിയ പള്ളിയിലെ മോഷണം സി സി ടി വിയിൽ പതിഞ്ഞെങ്കിലും പ്രതിയുടെ മുഖം വ്യക്തമല്ല.
പ്രതി കറുത്ത മാസ്‌കും കോട്ടും ഒരു ബാഗും ധരിച്ചുവരുന്നത് സി.സി.ടി.വിയിൽ വ്യക്തമായിട്ടുണ്ട്. ഇതിന്റെ ഫോട്ടോയെടുത്ത് പള്ളിക്കമ്മിറ്റി ഭാരവാഹികളോടും നാട്ടുകാരോടും അന്വേഷിച്ചാണു അന്വേകണം പുരോഗമിക്കുന്നത്. നാട്ടുകാരൻ തന്നെയാകാനുള്ള സാധ്യതയാണെന്നാണു പ്രാഥമിക നിഗമനം. അല്ലാതെ കൃത്യമായി വന്നു മോഷണം നടത്താൻ കഴിയില്ലെന്ന നിഗമനത്തിലാണ് പൊലീസ്.