- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടുലക്ഷത്തിന്റെ മൊബൈൽ മോഷ്ടിച്ച കേസ്; പെരുമ്പാവൂരിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
പെരുമ്പാവൂർ: രണ്ട് ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ നജിബുൾ ബിശ്വാസ് (29), സർഗാൻ ഇസ്ലാം (32) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. ഒന്നാം തീയതി പുലർച്ചെ മാറമ്പിള്ളിയിലെ മൊബൈൽ ഫോൺ ഷോറൂമിലാണ് ഇവർ മോഷണം നടത്തിയത്.
തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷണമുതലുകളുമായി നാട്ടിലേക്ക് തിരിക്കാൻ തയ്യാറെടുക്കുകയായിരുന്ന പ്രതികളെ പിടികൂടിയത്. പകൽ ബൈക്കിലെത്തി കടയും പരിസരവും കണ്ട് വച്ച ശേഷം പുലർച്ചെ മോഷണം നടത്തുകയായിരുന്നു.
നജിബുൾ ബിശ്വാസ് മയക്കുമരുന്ന് കേസിൽ ജയിലിൽ കിടന്നിട്ടുണ്ട്. ഏ.എസ്‌പി അനൂജ് പലിവാൽ, ഇൻസ്‌പെക്ടർ ആർ.രഞ്ജിത്, എസ്‌ഐമാരായ ജോസി.എം. ജോൺസൻ, വി.രാജേന്ദ്രൻ ഏ.എസ്. ഐ അബ്ദുൾ സത്താർ, എസ്.സി.പി ഒമാരായ പി.എ.അബ്ദുൾ മനാഫ്, എ.ഐ.നാദിർഷ, എംപി.സുബൈർ, ജീമോൻ കെ പിള്ള തുടങ്ങിയവരാണ് പ്രത്യേക അന്വേഷണസംഘത്തിലുള്ളത്.
മറുനാടന് മലയാളി ലേഖകന്.