- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പകൽ കറങ്ങി നടന്ന് ക്ഷേത്രങ്ങൾ നോക്കി വയ്ക്കും; പുലർച്ചെ കവർച്ച; കുപ്രസിദ്ധ മോഷ്ടാവ് അപ്പക്കൽ പരീത് പെരുമ്പാവൂരിൽ പിടിയിൽ
പെരുമ്പാവൂർ: കാരാട്ടൂപള്ളിക്കര അന്തികുളങ്ങര ക്ഷേത്രത്തിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കോതമംഗലം പോത്താനിക്കാട് മാവുടി അപ്പക്കൽ പരീത് (56) നെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ മൂന്നിന് രാത്രി ആണ് മോഷണം നടന്നത്. മോഷണങ്ങൾ തടയുന്നതിന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.
വിവിധ ജില്ലകളിലായി എഴുപത്തിയഞ്ചോളം മോഷണ കേസുകളിലെ പ്രതിയാണ്. കഴിഞ്ഞ ഏപ്രിലിലാണ് ഇയാൾ ജയിൽ മോചിതനായത്. പകൽ സമയം കറങ്ങി നടന്ന് മോഷണം നടത്താൻ കഴിയുന്ന അമ്പലങ്ങൾ കണ്ടുപിടിക്കും. അമ്പലത്തിന്റെ സമീപത്തുള്ള കുറ്റിക്കാട്ടിലോ റബ്ബർതോട്ടത്തിലോ രാത്രി കഴിഞ്ഞ് പുലർച്ചെ മോഷണം നടത്തി തിരിച്ചു പോവുകയാണ് പ്രതിയുടെ രീതി. ഏ.എസ്‌പി അനൂജ് പലിവാൽ, ഇൻസ്‌പെക്ടർ ആർ.രഞ്ജിത്, എസ്‌ഐ റിൻസ്.എം.തോമസ്, ഏ.എസ്‌ഐ വി.ആർ.സുരേഷ്, എസ്.സി.പി. ഒമാരായ പി.എ.അബ്ദുൾ മനാഫ്, എം.ബി സുബൈർ തുടങ്ങിയവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
മറുനാടന് മലയാളി ലേഖകന്.