- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെട്ടുകത്തി കൊണ്ട് മുതുകിൽ വെട്ടി കൊല്ലാൻ ശ്രമം; മലപ്പുറം വള്ളിക്കുന്നിൽ സംഭവ ശേഷം മുങ്ങിയ പ്രതി അറസ്റ്റിൽ
മലപ്പുറം: ഒളിവിൽപോയ വധശ്രമ കേസിലെ പ്രതി അറസ്റ്റിൽ. പത്തനംതിട്ട ജില്ല സ്വദേശിയായ കടലുണ്ടി നഗരം പള്ളത്ത് പിലാക്കാൽ വീട്ടിൽ കുട്ടിയുടെ മകൻ മോഹനനെ(63) ആണ്് കാഞ്ഞിരപ്പള്ളിയിൽ നിന്നും പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം വള്ളിക്കുന്ന് അത്താണിക്കൽ കുറിയപ്പാടം ചാത്തനം കണ്ടത്തിൽ വീട്ടിൽ സ്വാമിയുടെ മകൻ പ്രദീപിന് നേരേയാണ് ആക്രമണം ഉണ്ടായത്. പ്രദീപ് വാടകയ്ക്ക് താമസിക്കുന്ന ക്വാർട്ടേഴ്സിന് മുന്നിൽവെച്ച് വെട്ടുകത്തി കൊണ്ട് മുതുകിൽ വെട്ടി കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിൽ, വലതു കൈയുടെ എല്ലിന് പൊട്ടലുണ്ടായി.
സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതി കാഞ്ഞിരപ്പള്ളിയിലെ സുഹൃത്തിന്റെ കൂടെ ജോലിക്ക് പോവുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. വെട്ടാൻ ഉപയോഗിച്ച കത്തിയും പ്രതി കാണിച്ചുനൽകിയതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് തിരൂർ സബ്ജയിലിലേക്ക് റിമാന്റ് ചെയ്തു. പരപ്പനങ്ങാടി എസ് ഐ പ്രദീപ് കുമാർ, അഡീ.എസ്ഐ പരമേശ്വരൻ , സി പി ഒ മാരായ അനിൽ, രാഗേഷ്, ഡാൻസാഫ് ടീമംഗമായ ആൽബിൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റ് .