- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അംഗൻവാടി ഡെവലപ്‌മെന്റ് പ്രോജക്ടിനെത്തിയ 17കാരിയെ മാനഭംഗപ്പെടുത്തിയ കേസ്; പ്രതിയായ 18 കാരൻ റിമാൻഡിൽ
മലപ്പുറം: അംഗൻവാടി ഡെവലപ്‌മെന്റ് പ്രൊജക്ടിനെത്തിയ 17കാരിയെ മാനഭംഗപ്പെടുത്തി. പ്രൊജക്ട് ആവശ്യാർത്ഥം എത്തിയ തനിക്ക് മാനഹാനി വരുത്തിയതായ പെൺകുട്ടിയുടെ പരാതിയിൽ പിടിയിലായ 18കാരനെ കോടതി റിമാൻഡ് ചെയ്തു. അംഗൻവാടി ഡെവലപ്‌മെന്റ് പ്രൊജക്ടിനായി മുണ്ടേരിയിലെത്തിയ 17കാരിയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ പോത്തുകല്ല് പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെയാണ് ഇന്നു പോക്‌സോ സ്‌പെഷ്യൽ കോടതി ജൂലൈ നാല് വരെ റിമാന്റ് ചെയ്തത്.
മലപ്പുറം പുളിക്കൽ വലിയപറമ്പ് നീട്ടിച്ചാലിൽ മുഹമ്മദ് സഫ്വാൻ (18)നെയാണ് ജഡ്ജി കെ ജെ ആർബി റിമാന്റ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്കയച്ചത്. 2022 ഫെബ്രുവരി 14ന് പുലർച്ചെ അഞ്ചു മണിക്കാണ് സംഭവം. പ്രൊജക്ട് ആവശ്യാർത്ഥം എത്തിയ പ്രതി മാനഹാനി വരുത്തിയതായി പെൺകുട്ടി കൊട്ടാരക്കര പൊലീസിൽ പരാതി നൽകിയതായിരുന്നു. മെയ് നാലിന് കൊട്ടാരക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് പോത്തുകൽ പൊലീസിന് കൈമാറുകയായിരുന്നു. ജൂൺ 20ന് പിതാവിനും അമ്മാവനുമൊപ്പം സ്റ്റേഷനിൽ ഹാജരായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോത്തുകല്ല് എസ് ഐ വി സി ജോൺസൺ ആണ് കേസ് അന്വേഷിക്കുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്