- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോതമംഗലത്ത് ബൈക്കിൽ കടത്തിയ രണ്ടര കിലോ കഞ്ചാവ് പിടികൂടി; ആലുവ സ്വദേശി അറസ്റ്റിൽ
കോതമംഗലം: ബൈക്കിൽ കടത്തുകയായിരുന്ന രണ്ടര കിലോ കഞ്ചാവ് എക്‌സ്‌സൈസ് സംഘം പിടികൂടി. ബൈക്ക് യാത്രക്കാരൻ ആലുവ എടത്തല സ്വദേശി എട്ടാടൻ വീട്ടിൽ മമ്മു എന്ന് വിളിക്കുന്ന ഷാനവാസ് (31) അറസ്റ്റിലായി. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ. ജോസ് പ്രതാപിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് തങ്കളം മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ വാഹന പരിശോധന നടത്തിയാണ് കഞ്ചാവ് പിടികൂടിയത്.
കഞ്ചാവ് അടിമാലി സ്വദേശിക്കു കൈമാറാൻ കൊണ്ടുവരുന്നതിനിടയിലാണ് ഷാനവാസ് പിടിയിലായത്. ഇയാൾ എക്‌സൈസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം മനസ്സിലാക്കി കടന്നുകളഞ്ഞു. ഇയാളെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ കുറെ ആഴ്ചകളായി 40 കിലോയോളം കഞ്ചാവ് ആണ് ഷാനവാസ് കോതമംഗലത്തും പരിസരപ്രദേശത്തും വിതരണം ചെയ്തത്.
കിലോക്കണക്കിന് കഞ്ചാവ് കാക്കനാട് ഭാഗത്തുനിന്ന് എടുത്ത് മറ്റുള്ളവർക്ക് വിൽപ്പന നടത്തുകയാണ് ഷാനവാസിന്റെ പതിവ്. ഇയാളുടെ കയ്യിൽ നിന്നും മയക്കുമരുന്ന് ഗുളികകളും എം ഡി എം എ യും കണ്ടെടുത്തു. ഇത് സ്വയം ഉപയോഗത്തിനായി കരുതിയതാണെന്നാണ് . ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
നാട്ടുകാർ നോക്കി നിൽക്കെയാണ് ഉദ്യോഗസ്ഥർ ഇയാളുടെ വസ്ത്രങ്ങളുടെ പോക്കറ്റുകൾ പരിശോധിച്ചത്. എം ഡി എം എ യും, ഗുളിക രൂപത്തിലുള്ള മയക്കുമരുന്നുകളും കണ്ടെടുത്ത പ്പോൾ ശ്വാസം മുട്ടിന് കഴിക്കുന്ന മരുന്നാണെന്നും പറഞ്ഞ് തടി തപ്പുന്നതിനുള്ള ഷാനവാസിന്റെ ശ്രമം കാഴ്ചക്കാരിൽ ചിരി പടർത്തി.
എക്‌സൈസ് സംഘം പിടികൂടിയപ്പോൾ മുതൽ കൊച്ചു കുട്ടികളെപ്പോലെ ഏങ്ങലടിച്ച് കരയാൻ തുടങ്ങിയിരുന്നു. കരിച്ചിലിനിടെയായിരുന്നു ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്കുള്ള മഷാനവാസിന്റെ മറുപടി. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർഎ. ജോസ് പ്രതാപിന് പുറമെ പ്രിവന്റീവ് ഓഫീസർമാരായ കെ. എ . നിയാസ്, എ. ഇ. സിദ്ദിഖ് സിവിൽ എക്‌സൈസ് ഓഫീസർമാരായ അനൂപ് ടി.കെ., ബിജു പി.വി , കെ.സി. എൽദോ , ഉമ്മർ പി ഇ സുനിൽ പി എസ് എന്നിവരും വാഹന പരിശാധനയിൽ പങ്കാളികളായി.
മറുനാടന് മലയാളി ലേഖകന്.