- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ബ്ലാക്മെയിലിങ്; പണവും ആഭരണങ്ങളും തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ പ്രതി തിരുവനന്തപുരത്ത് പിടിയിൽ
മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി വാട്സാപ്പിൽ സൗഹൃദം സ്ഥാപിച്ച് ബ്ലാക്മെയിൽ ചെയ്ത് പണവും ആഭരണങ്ങളും കൈക്കലാക്കാനും ശ്രമിച്ച പ്രതി പിടിയിൽ. പെൺകുട്ടിയെ നഗ്ന ചിത്രങ്ങൾ കൈമാറാൻ പ്രേരിപ്പിച്ച കേസിൽ തിരുവനന്തപുരം പൂന്തുറ സ്വദേശി നസീമിനെയാണ് കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ നഗ്നചിത്രങ്ങൾ കുട്ടിയെ കാണിച്ചതിന് പിന്നാലെ പെൺകുട്ടിയുടെയും നഗ്ന ചിത്രങ്ങൾ ആവശ്യപ്പെട്ടു. പിന്നീട് ഇതുപയോഗിച്ച് കുട്ടിയിൽ നിന്ന് പണവും ആഭരണങ്ങളും കൈക്കലാക്കാനും ശ്രമമുണ്ടായതായാണ് പരാതിയിൽ പറയുന്നത്. സംഭവത്തെ തുടർന്ന് കുട്ടിയുടെ സ്വഭാവത്തിൽ വ്യത്യാസം വരുന്നതായി സംശയിച്ച വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കാര്യങ്ങൾ അറിഞ്ഞത്.
പൊലീസ് തിരുവനന്തപുരത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ കൂടാതെ ഐടി ആക്ട് വകുപ്പുകൾ പ്രകാരവും പ്രതിക്കെതിരെ കേസുണ്ട്. നസീമിനെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്