- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരൂരിലെ ലഹരി കച്ചവടക്കാരിൽ പ്രമുഖൻ വാഹന പരിശോധനയ്ക്കിടെ പിടിയിൽ; വിൽപ്പന നടത്തിയിരുന്നത് മോഷ്ടിച്ച ബുള്ളറ്റിൽ
മലപ്പുറം: ഇതരസംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് എത്തിച്ച് വ്യാപകമായി വിൽപന നടത്തുന്നയാൾ മോഷ്ടിച്ച ബുള്ളറ്റുമായി തിരൂർ പൊലീസിന്റെ പിടിയിൽ. തിരൂർ പൊലീസ് വാഹന പരിശോധന നടത്തുന്ന സമയം തിരൂർ ടൗൺ പരിസരത്ത് നിന്നും സംശയാസ്പദായ സാഹചര്യത്തിൽ ബുള്ളറ്റുമായി കാണപ്പെട്ടു.
കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തപ്പോൾ, തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കഴിഞ്ഞ വർഷം മോഷണം പോയ ബുള്ളറ്റ് ആണ് പ്രതി ഉപയോഗിക്കുന്നത് എന്നു വ്യക്തമായി. പ്രതിയായ കൂട്ടായി സ്വദേശി അവളന്റെ പുരക്കൾ ഹസ്സൈനാറിനെ(30) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതി തമിൽനാട്, ആന്ധ്ര, ഒഡിഷ,എന്നിവടങ്ങളിൽ നിന്നും കഞ്ചാവ് കൊണ്ടുവന്നു തിരൂർ ടൗണിലും,തീരദേശ മേഖലകളിലും കച്ചവടം ചെയ്യുന്നവരിൽ പ്രധാനിയാണെന്ന് പൊലീസ് പറഞ്ഞു. തീരദേശത്തെ അടിപിടി കേസുകളിൽ ഉൾപെട്ടൂ മുൻപ് ജയിലിൽ കിടന്നിട്ടുള്ള ആളാണ് പ്രതി.
പ്രതിക്ക് കഞ്ചാവ് എത്തിക്കുന്നവർക്ക് എതിരെയും പ്രതിയുടെ കഞ്ചാവ് ടൗണിൽ അന്യ സംസ്ഥാന തോയിലാളികൾക്കും മറ്റും വിൽപന നടത്തുന്ന ചെറുകിട കച്ചവടക്കാരും അറസ്റ്റ് നടപടികൾ ഉണ്ടാകും. തിരൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ജിജോ, എസ്‌ഐ ജലീൽ കരുത്തേടത്, പ്രമോദ്, സനീത്, എസ്.എസ്‌ഐ ദിനേശ്, എസ്.സി.പി.ഒ രാജേഷ്, ജയപ്രകാശ്, സുമേഷ് സി.പി.ഒ അജിത്ത്, ശ്രീജിത്ത് തുടങ്ങിയവർ ഉൾപ്പെടുന്ന സംഘം ആണ് പ്രതിയെ പിടികൂടിയത്
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്