- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; കോതമംഗലത്ത് പരസ്യ ഏജൻസി നടത്തിപ്പുകാരൻ അറസ്റ്റിൽ
കോതമംഗലം: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ മലയിൻകീഴ് പുത്തൻപുരയ്ക്കൽ പിറ്റി ജോണി(56)യെ കോതമംഗലം പൊലീസ് അറസ്റ്റുചെയ്തു. ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തതായും നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറയിച്ചു.
റവന്യൂടവറിൽ പരസ്യ ഏജൻസി നടത്തിവരികയായിരുന്നു ജോണി. ഉപദ്രവിക്കാൻ ശ്രമം നടന്നപ്പോൾ ഇര മുറിയിൽ നിന്നും ഇറങ്ങി ഓടിയെന്നും തുടർന്ന് വീട്ടുകാർ ഇടപെട്ട് പൊലീസിൽ പരാതി നൽകുകയായിരുന്നെന്നുമാണ് സൂചന.
Next Story