മലപ്പുറം: ചികിത്സക്കെത്തിയ സ്ത്രീയെ പരിശോധിക്കാനെന്ന പേരിൽ ലൈംഗികാതിക്രമം കാട്ടിയ ഡോക്ടർ അറസ്റ്റിൽ. പെരിന്തൽമണ്ണ മൗലാനാ ആശുപത്രിയിലെ ഡോക്ടർ ഷരീഫ്(52) ആണ് അറസ്റ്റിലായത. ഇയാൾ സ്ത്രീയുടെ ഇരുകൈകളും ബലമായി കൂട്ടിപ്പിടിച്ച് വലതുകൈ വിരൽ ജനനേന്ദ്രിയത്തിൽ പ്രവേശിപ്പിക്കുകയും, ഇടതു കൈ കൊണ്ട് മാറിടത്തിൽ പിടിക്കുകയും ചെയ്തു എന്നാണ് പരാതി.

മൗലാനാ ആശുപത്രിയിൽ നെഫ്രാളജി വിഭാഗത്തിൽ അസിസ്റ്റന്റായി ജോലി ചെയ്തു വരുന്ന ഇയാളുടെ സ്വന്തം സ്ഥാപനമായ പട്ടിക്കാട് - ചുങ്കത്തുള്ള ജെ.ജെ ക്ലിനിക്കിൽവച്ചാണ് സംഭവം. സ്ത്രീയെ, ജെ.ജെ ക്ലിനിക്കിൽവച്ചാണു സ്ത്രീയെ ലൈംഗികമായി ഉപദ്രവിച്ചത്. സംഭവത്തിൽ മേലാറ്റൂർ പൊലീസാണ് കേസെടുത്തത്.

ജൂലൈ രണ്ടിനാണ് ബി.പിയുടെ തുടർ ചികിത്സക്കായി സ്ത്രീ എത്തിയത്. ഈ സമയത്ത് ക്ലിനിക്കിൽ മറ്റ് രോഗികളൊന്നും ഇല്ലായിരുന്നു. ക്ലിനിക്ക് ഉടമ കൂടിയായ ഡോ. ഷെരീഫ് സ്ത്രീക്ക് മുമ്പുണ്ടായിരുന്ന മൂത്രത്തിലെ അണുബാധയെ കുറിച്ച് ചോദിച്ചറിഞ്ഞ് പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പരിശോധനാ മുറിയിലെ കട്ടിലിൽ കിടത്തിയായിരുന്നു അതിക്രമമെന്ന് പരാതിക്കാരി പൊലീസിന് മൊഴി നൽകി. ഈ സമയത്ത് സ്ത്രീ ഡോക്ടറുടെ വയറിന് ചവിട്ടി പിടി വിടുവിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. തുടർന്നു ഇന്നു വൈകിട്ടാണ് ചുങ്കം ജെ.ജെ ക്ലിനിക്കിൽ നിന്ന് കസ്റ്റഡിയിൽ എടുത്തതെന്നും പൊലീസ് പറഞ്ഞു.