- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴുമറ്റൂർ സ്വദേശിനിയെ വിവാഹം കഴിച്ചത് അമ്പലപ്പുഴ ക്ഷേത്രത്തിൽ വച്ച്; പിന്നീട് വീട്ടിലും ഹോട്ടൽ മുറികളിലുമായി ലൈംഗിക പീഡനമുറകൾ; കൊണ്ടോട്ടിയിലെ വീട്ടിൽ പൂട്ടിയിട്ടും പീഡനം; കിടപ്പറ രംഗങ്ങൾ വിറ്റുകാശാക്കിയത് നിർമ്മാണ തൊഴിലാളി; യുവതിയുടെ പരാതിയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
മലപ്പുറം: പണത്തിന് വേണ്ടി ഭാര്യയോടൊപ്പം ഉള്ള കിടപ്പറ രംഗങ്ങൾ പകർത്തി സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തത് കെട്ടിട നിർമ്മാണ തൊഴിലാളി. യുവതിയുമായി പരിചയപ്പെട്ടത് സോഷ്യൽ മീഡിയയിലൂടെയാണ്. ഫേസ്‌ബുക്കിൽ ഷെയർചെയ്ത സ്‌ക്രീൻഷോട്ടുകൾ സൈബർ സെൽ പരിശോധിച്ചുവരുന്നു. യുവതിയുടെ പരാതിയിൽ കൂടുതൽ വിശദമായ അനേഷണം തുടരുന്നു. പണത്തിന് വേണ്ടി ഭാര്യയോടൊപ്പം ഉള്ള കിടപ്പറ രംഗങ്ങൾ പകർത്തി സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തുവെന്നും, സ്വകാര്യ വീഡിയോകൾ ഉൾപ്പെടെ ഫേസ്‌ബുക്കിൽ ഷെയർ ചെയ്തുവെന്നും കാണിച്ച് 40കാരി നൽകിയ പരാതിയിൽ അറസ്റ്റിലായ മലപ്പുറം ഒളവട്ടൂർ സ്വദേശിക്കെതിരെ യുവതി നൽകിയ പരാതികൾ ഞെട്ടിക്കുന്നതാണ്.
വിവാഹം കഴിച്ച ശേഷം പീഡനങ്ങൾക്കു വിധേയാക്കുകയും ദൃശ്യങ്ങൾ പകർത്തി സാമുഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ മലപ്പുറം ഒളവട്ടൂർ സ്വദേശി ഇന്നലെയാണ് അറസ്റ്റിലായത്. പ്രതി കൊണ്ടോട്ടി പുളിക്കൽ ഒളവട്ടൂർ ചോലക്കരമ്മൻ വീട്ടിൽ സുനിൽ കുമാർ (42) സമാനമായ രീതിയിൽ തട്ടിപ്പു നടത്തിയുണ്ടോയെന്നാണു പൊലീസ് അന്വേഷിക്കുന്നത്. ഇതുസംബന്ധിച്ച ചില സൂചനകൾ പൊലീസിന് ലഭിച്ചതായും വിവരമുണ്ട്.
നിയമപ്രകാരം വിവാഹം ചെയ്തുവെന്ന് തെറ്റിദ്ധരിപ്പിച്ച ശേഷം ഭാര്യയുമായുള്ള ലൈംഗികബന്ധത്തിന്റെ ചിത്രങ്ങൾ എടുത്ത് സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്ത് പണം വാങ്ങിയെന്നു യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. ഏഴുമറ്റൂർ സ്വദേശിനിയായ 40കാരിയുടെ പരാതിയിലാണ് അറസ്റ്റ്.
ഏഴുമറ്റൂർ സ്വദേശിനിയെ അമ്പലപ്പുഴ ക്ഷേത്രത്തിൽ വച്ച് 2020 ഫെബ്രുവരി 24 നാണ് ഇയാൾ വിവാഹം കഴിച്ചത്. ശേഷം, പലയിടങ്ങളിൽ കൂട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയും ചിത്രങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. അമ്പലപ്പുഴയിലെ ലോഡ്ജിലും യുവതിയുടെ വീട്ടിൽ വച്ചും പ്രതിയുടെ കൊണ്ടോട്ടിയിലെ വീട്ടിൽ താമസിപ്പിച്ച് പൂട്ടിയിട്ടും ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയും ചിത്രങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു.
ഇയാളുടെ സുഹൃത്തുക്കളായ മറ്റ് ആറ് പ്രതികൾക്ക് ചിത്രങ്ങൾ കൈമാറുകയും അവർ അത് സോഷ്യൽ മീഡിയയിലും മറ്റും പ്രചരിപ്പിക്കുകയും ചെയ്തു. പ്രതിയെ യുവതി വീഡിയോ കോൾ മുഖേന തിരിച്ചറിഞ്ഞ ശേഷമായിരുന്നു അറസ്റ്റ്. അതേ സമയം പണത്തിനുവേണ്ടി സുഹൃത്തുക്കൾക്കു വീഡിയോ അയച്ചു നൽകിയെന്ന യുവതിയുടെ പരാതി വിശദമായി അന്വേഷിച്ചു വരികയാണെന്നും നിലവിൽ പ്രതിയെ അറസ്റ്റ് ചെയ്തത് സോഷ്യൽ മീഡിയയിലൂടെ യുവതിയുടെ സ്വകാര്യ വീഡിയോ ഷെയർ ചെയ്തതിനാലാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രതി വീട്, കെട്ടിട നിർമ്മാണ തൊഴിലാളിയാണ്. സോഷ്യൽ മീഡിയ വഴിയാണു യുവതിയുമായി പരിചയത്തിലാവുന്നതെന്നു യുവതി പൊലീസിന് നൽകിയ മൊഴി. യുവതിയുടെ പരാതിയിൽ അന്വേഷണം നടത്തി വ്യക്തമാകുന്ന മുറക്ക് കൂടുതൽ വകുപ്പുകൾ പ്രതിക്കെതിരെ ചാർത്തുമെന്നും പൊലീസ് പറഞ്ഞു.
ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ഫോണിന്റെ ലൊക്കേഷൻ കണ്ടെത്തിയാണ് ഇയാളുടെ വീട്ടിൽ നിന്നും പൊലീസ് പിടികൂടിയത്. അതേ സമയം ഇയാൾ വീഡിയോ അയച്ചുകൊടുത്ത സുഹൃത്തുക്കളെയും പൊലീസ് കസ്്റ്റഡിയിലെടുത്ത് ചോദ്യംചെയ്യും. ഇതിനുണ്ടായ സാഹചര്യങ്ങളും എത്ര തുകയാണു നൽകിയതെന്നും ഉൾപ്പെടെ തുടരന്വേഷണത്തിൽ വ്യക്തമാകുമെന്നും പൊലീസ് പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്