- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുളകുപൊടിയെറിഞ്ഞ് 50 ലക്ഷം കുഴൽപ്പണം കവർന്ന കേസിൽ പ്രതി കീഴടങ്ങി; പണം തട്ടിയെടുത്തത് ബൈക്കിൽ പോയ ആളെ ഇടിച്ചുവീഴ്ത്തി
മലപ്പുറം: മുളകുപൊടിയെറിഞ്ഞ് 50 ലക്ഷം കുഴൽപ്പണം കവർന്ന കേസിൽ പ്രതി കീഴടങ്ങി. കഴിഞ്ഞ മെയ് 18ന് കുഴൽപ്പണവുമായി ഇരുചക്ര വാഹനത്തിൽ പോവുകയായിരുന്നയാളെ മഞ്ചേരി വീമ്പൂരിൽ വച്ച് മോട്ടോർസൈക്കിളിൽ വന്ന് ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. തുടർന്ന് കണ്ണിൽ മുളക് പൊടിയെറിഞ്ഞ് 50 ലക്ഷം രൂപയുടെ കുഴൽപ്പണം കവർച്ച ചെയ്തു.
മുഖ്യപ്രതിയായ എടവണ്ണ ചാത്തല്ലൂർ സ്വദേശി ഉഴുന്നൻ അബ്ദുൽ നാസർ മകൻ ഉഴുന്നൻ സുനീബ് (29)ആണ് മഞ്ചേരി ജില്ലാ സെഷൻസ് കോടതി മുമ്പാകെ കീഴടങ്ങിയത്. സംഭവത്തിനുശേഷം തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കഴിഞ്ഞു വരികയായിരുന്നു.
നേരത്തെ കേസിലെ കൂട്ട് പ്രതിയെ ഡൽഹിയിൽ വെച്ച് മഞ്ചേരി പൊലീസ് പിടികൂടിയിരുന്നു. പ്രതി പൊലീസ് മുൻപാകെ കുറ്റം സമ്മതിച്ചു.
ആഡംബര ജീവിതം നയിക്കാൻ ആണ് പ്രതി പണം ഉപയോഗിക്കുന്നത്. നിരവധി തവണ സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ട പ്രതി ആദ്യമായാണ് പിടിക്കപ്പെടുന്നത്. കുഴൽപ്പണം ആയതിനാൽ പരാതി ഇല്ലാത്തതിനാൽ പ്രതി മുൻപ് രക്ഷപെടുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട എല്ലാവരുടെയും സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുന്നതിനായി പൊലീസ് എൻഫോസ്മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ റിപ്പോർട്ട് നൽകും.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്