- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗളൂരുവിൽ നിന്നും കൊറിയർ വഴി എം ഡി എം എ കടത്തിയ യുവാവ് പിടിയിൽ; മലപ്പുറത്ത് കസ്റ്റഡിയിൽ എടുത്ത 25 കാരൻ കടത്തിയത് 54 ഗ്രാം
മലപ്പുറം: ബംഗളൂരുവിൽ നിന്നും കൊറിയർ വഴി മാരക മയക്കുമരുന്നായ എം.ഡി.എം.എ കടത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് എക്സൈസ് പിടിയിൽ. ഇയാൾ ഇതേരീതിയിൽ മയക്കുമരുന്ന് കടത്തിയത് അഞ്ചുതവണ. കോട്ടക്കൽ കൈപ്പള്ളിക്കുണ്ട് സ്വദേശി കുറുന്തല വീട്ടിൽ ഹരികൃഷ്ണൻ (25) ആണ് അറസ്റ്റിലായത്. കൊറിയർ വഴി കടത്താൻ ശ്രമിച്ച 54 ഗ്രാം എംഡിഎംഎയുമാണ് യുവാവ് പിടിയിലായത്. കോട്ടക്കൽ പ്രവർത്തിക്കുന്ന കൊറിയർ കേന്ദ്രത്തിലേക്ക് എത്തിയ പാർസലിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്.
തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് യുവാവ് വലയിലായത്. നേരത്തെ യുവാവിനെ സംശയത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഉദ്യോഗസ്ഥർ നിരീക്ഷിച്ചിരുന്നെങ്കിലും അന്ന് തെളിവുകൾ ഒന്നും ലഭിച്ചിരുന്നില്ല. തുടർന്ന് തിങ്കളാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. സംസ്ഥാന എക്സൈസ് സ്ക്വാഡ്, മലപ്പുറം എക്സൈസ് ഇന്റലിജിൻസ് വിഭാഗം, തിരൂർ എക്സൈസ് സർക്കിൾ പാർട്ടി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതി ബാംഗ്ലൂരിൽ നിന്ന് പാർസൽ വഴിയാണ് മയക്കുമരുന്ന് കോട്ടക്കലിൽ എത്തിച്ചത്. തുടർന്ന് മലപ്പുറം ജില്ലയിൽ വിവിധ ഭാഗങ്ങളിൽ വിതരണത്തിനായാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. സമാനമായ രീതിയിൽ അഞ്ചുതവണ മയക്കുമരുന്ന് കോട്ടക്കലിൽ എത്തിച്ചതായും പ്രതി എക്സൈസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്. 20 വർഷം വരെ തടവ് ശിക്ഷയും രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. ജില്ലയിൽ യുവാക്കൾ ഇടയിൽ ഇത്തരം പ്രവണതകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്