- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി: ദക്ഷിണ കൊറിയയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. അയ്യമ്പുഴ വളപ്പില വീട്ടിൽ മാർട്ടിൻ (44) നെ യാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. താന്നിപ്പുഴ സ്വദേശികളായ രണ്ടു പേരിൽ നിന്ന് പതിനാല് ലക്ഷത്തോളം രൂപ ഇയാൾ തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്.
കൊറിയൻ തൊഴിൽ വിസ നൽകാമെന്ന് പറഞ്ഞാണ് ഇയാൾ അക്കൗണ്ടിലേക്ക് പണം നിക്ഷേപിപ്പിച്ചത്. പ്രതിക്ക് കൊറിയയിൽ ജോലിയുണ്ടെന്നാണ് പറഞ്ഞിട്ടുള്ളത്. മാർട്ടിനെതിരെ വിവിധ സ്റ്റേഷനുകളിൽ സമാന സ്വഭാവമുള്ള കേസുകൾ നിലവിലുണ്ട്. ഇൻസ്‌പെക്ടർ ആർ. രഞ്ജിത്ത്, എസ്‌ഐ ബെർട്ടിൻ ജോസ്, എഎസ്ഐ എൻ.എ.സജീവ് സി.പി.ഒ മാരായ അഭിലാഷ്, ജിജുമോൻ, ജെയ്‌ജോ ആന്റണി, കെ.വി.ഷിജു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
മറുനാടന് മലയാളി ബ്യൂറോ
Next Story