പാലക്കാട്: ചിറ്റിലഞ്ചേരിയിൽ യുവതിയെ കഴുത്തു ഞെരിച്ചുകൊലപ്പെടുത്തി. കോന്നല്ലൂർ ശിവദാസന്റെ മകൾ സൂര്യപ്രിയയാണ് മരിച്ചത്. 24 വയസായിരുന്നു. അഞ്ചുമൂർത്തി മംഗലം ചീക്കോട് സ്വദേശി സുജീഷ് വീട്ടിലെത്തി കൊലപ്പെടുത്തുകയായിരുന്നു.

ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്ന് സൂചനയുണ്ട്. ചിറ്റിലഞ്ചേരി കോന്നല്ലൂരിലാണ് സംഭവം. സംഭവത്തിൽ അഞ്ചുമൂർത്തിമംഗലം അണക്കപ്പാറ ചീകോട് സുജീഷ് (27) പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി.

സൂര്യ പ്രിയ ഡിവൈഎഫ്ഐ കോന്നല്ലൂർ യൂണിറ്റ് സെക്രട്ടറിയും ചിറ്റിലഞ്ചേരി മേഖല കമ്മിറ്റിയംഗവും മേലാർകോട് പഞ്ചായത്ത് സിഡിഎസ് അംഗവുമാണ്. ഇന്നു രാവിലെ യുവതിയുടെ വീട്ടിലാണ് കൊലപാതകം നടന്നത്. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് സംഭവം. സുജീഷ് പൊലീസ് സ്റ്റേഷിലെത്തി കീഴടങ്ങിയതോടെയാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്.