- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ് പിയെന്നും ഡി ഐ ജിയെന്നും ഒക്കെ തെറ്റിദ്ധരിപ്പിച്ച് യുവതികളെ വിവാഹം ചെയ്യും; തരം കിട്ടുമ്പോൾ സ്വർണവും കാറുമെല്ലാം കൈവശപ്പെടുത്തി മുങ്ങും; വിവാഹ തട്ടിപ്പുവീരൻ പിടിയിലായതുകൊടുവള്ളിയിൽ നാലാം ഭാര്യയുടെ വസതിയിൽ വച്ച്
മലപ്പുറം: പൊലീസിൽ എസ്‌പിയെന്നും ഡി.ഐ.ജിയെന്നുമൊക്കെ തെറ്റിദ്ധരിപ്പിച്ച് യുവതികളെ വിവാഹം കഴിച്ച് സ്വർണവും കാറും കൈവശപ്പെടുത്തി മുങ്ങുന്ന 45കാരൻ പിടിയിൽ. പ്രതി ലേരി പേരാമ്പ്ര സ്വദേശി കപ്പുമലയിൽ അൻവറിനെ( 45) പിടികൂടിയതുകൊടുവള്ളി വാവാടുള്ള നാലാം ഭാര്യയുടെ വസതിയിൽ വച്ചാണ്. ഇയാൾക്കെതിരെ കോട്ടക്കൽ സ്വദേശിനിയായ യുവതി 2017ൽ നൽകിയ പരാതിയിലാണ് അറസ്റ്റ്.
കോട്ടയ്ക്കൽ സ്വദേശിയെ വിവാഹം ചെയ്ത ശേഷം മാരുതി കാറും സ്വർണവുമായി പ്രതി മുങ്ങിയെന്നാണ് പരാതി. സമാനമായി പ്രതി നിരവധി വിവാഹം ചെയ്തു മുങ്ങിയിട്ടുണ്ടെന്നു പൊലീസിന് പീന്നീട് വ്യക്തമായി. പല വിവരങ്ങളും യുവതിക്കും ലഭിച്ചു. ബന്ധപ്പെടുന്ന കുടുംബത്തോട് തരം പോലെ അവകാശവാദം ഉന്നയിക്കുകയാണ് ഇയാളുടെ പതിവ്. കോട്ടയ്ക്കൽ സിഐ ഷാജിയുടെ നേതൃത്വത്തിൽ എസ്‌ഐ സുകീഷ്‌കുമാർ, എഎസ്ഐ കൃഷ്ണൻകുട്ടി, വീണ വാരിയത്ത്, പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാൾ ഒളിവിൽ കഴിയുകയായിരുന്ന കൊടുവള്ളി വാവാടുള്ള നാലാം ഭാര്യയുടെ വസതിയിൽ വച്ചാണ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. പ്രതിയെ തിരുർ ഫസ്റ്റ്ട്രാക്ക് കോടതിയിൽ ഹാജരാക്കി. കേരളത്തിന്റെ വിവിധ ജില്ലകളിൽ പ്രതിക്കെതിരെ വ്യത്യസ്തമായ കേസ്സുകൾ ഉള്ളതായി പൊലീസ് പറഞ്ഞു.
സ്വർണവും പണവും കൈക്കലാക്കുകയാണ് പ്രതിയുടെ മുഖ്യലക്ഷ്യം. വിവാഹം കഴിഞ്ഞു മാസങ്ങളോളം ഇവരോടൊപ്പം കഴിഞ്ഞ ശേഷമാണ് വിവിധ കാരണങ്ങൾ പറഞ്ഞ് പ്രതി മുങ്ങുന്നത്. തനിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുണ്ടെന്നു പ്രതി തന്നെ ചോദ്യംചെയ്യലിൽ പൊലീസിനോട് സമ്മതിച്ചു. കോട്ടയ്ക്കലിൽ ഒരു കുഞ്ഞുള്ള യുവതിയെ രണ്ടാംവിവാഹമാണ് ചെയ്തത്. യുവതിയുടെ കൈവശമുണ്ടായിരുന്ന കാർ പിന്നീട് പ്രതിയാണ് ഉപയോഗിച്ചിരുന്നത്. തുടർന്ന് ഈ കാറും സ്വർണവും എടുത്തു മുങ്ങുകയായിരുന്നു. തുടർന്നാണു ഇവർ പരാതി നൽകിയത്. ശേഷം ഇരുവരും തമ്മിൽ അനുനയ ചർച്ചകൾ നടക്കുകയും ചെയ്തിരുന്നു. ഇതെ തുടർന്നു കാർ തിരിച്ചു നൽകാനുള്ള ഉടമ്പടിയുണ്ടാക്കിയിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്