- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യലഹരിയിൽ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി; കടകൾക്ക് നേരേയും ആക്രമണം; തിരൂർ ബിവറേജസ് പരിസരത്ത് ഗുണ്ടാവിളയാട്ടം നടത്തിയ രണ്ടുപ്രതികൾ അറസ്റ്റിൽ
മലപ്പുറം: മദ്യലഹരിയിൽ, ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് വീഴ്‌ത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. തിരൂർ ബിവറേജസ് പരിസരത്ത് ഗുണ്ടാവിളയാട്ടം നടത്തിയ തിരൂർ പറവണ്ണ സ്വദേശികളായ യൂസുഫ്(34), കമ്മാക്കന്റെ പുരക്കൽ കാഞ്ഞിരക്കുറ്റി സ്വദേശി വടക്കേകരണം വളപ്പിൽ നിസാഫ്(34) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഘത്തിലെ ഒരാൾ ബിയർ കുപ്പി കൊണ്ട് മറ്റൊരാളുടെ തലയ്ക്കടിച്ച് വീഴ്‌ത്തുന്ന സി.സി.ടി.വി ദൃശ്യവും പുറത്തുവന്നതിനു പിന്നാലെയാണ് അറസ്റ്റ് നടന്നത്. തിരൂർ എസ്‌ഐ. കറുത്തേടത്ത് ജലീലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസറ്റ് ചെയ്തത്. ബിവറേജ് പരിസരത്ത് അക്രമം നടത്തി പോകുന്ന സമയത്ത് പ്രദേശത്തെ പ്രാദേശിക പത്രപ്രവർത്തകനെ അക്രമിച്ചത്. ഈ കേസിൽ ഒരു പ്രതിയെകൂടി പിടികൂടാനുണ്ട്. പൊറ്റത്തപ്പടിയിലെ ബിവറേജസ് പരിസരത്ത് വ്യാഴാഴ്ച വൈകിട്ടോടെയാണ് പ്രതികൾ അക്രമം നടത്തിയത്. മദ്യലഹരിയിൽ തൊട്ടടുത്ത കടകൾക്കുനേരെയും അക്രമമുണ്ടായി. ഇതുതടയാൻ ശ്രമിച്ചവർക്കെതിരെയും അക്രമമുണ്ടായി.
വ്യാഴാഴ്ച വൈകീട്ട് പൊലീസ് ലൈനിൽ മദ്യപിച്ചെത്തിയ ഒരാൾ ടി.സി.വി കാമറമാൻ ഷബീറിനെ മർദിക്കുകയും തലക്ക് പരിക്കേൽപിക്കുകയും ചെയ്തിരുന്നു. ദിവസങ്ങളോളമായി ബിവറേജസ് പരിസരത്ത് മദ്യപാനികളുടെ പരാക്രമം നടക്കുന്നതായി പരാതിയുണ്ട്. റോഡിന് നടുവിലിറങ്ങി വാഹനങ്ങൾ തടഞ്ഞ് നിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും പതിവ് കാഴ്ചയായിട്ടുണ്ട്. ഇതുമൂലം സമീപത്തെ വ്യാപാരികൾക്കും താമസക്കാർക്കും ദുരിതമെന്നും പരാതിയുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്