- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്ക് മോഷ്ടിച്ച് നമ്പർ പ്ലേറ്റ് മാറ്റി ചെറിയ വിലയ്ക്ക് വിൽപന; പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം അഞ്ചു വിദ്യാർത്ഥികൾ പിടിയിൽ; കണ്ടെടുത്തത് ആഡംബര ബൈക്കുകൾ
മലപ്പുറം: മലപ്പുറം, കോഴിക്കോട്, കേന്ദ്രീകരിച്ച് ആഡംബര ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച് വിൽപന നടത്തുന്ന വിദ്യാർത്ഥികളുടെ സംഘം പിടിയിൽ. പിടിയിലായ അഞ്ചുപേരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവർ. മറ്റു മൂന്നുപേരുടെ വയസ്സ് 18ഉം. ആഡംബര ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച് വിൽക്കുന്നത് വിദ്യാർത്ഥികൾക്ക് തന്നെയായിരുന്നു. മലപ്പുറം കാവനൂർ ചെരങ്ങകുണ്ട് കൊട്ടിയം പുറത്ത് വീട്ടിൽ മിൻഹാജ് (18), തൃക്കലങ്ങോട് കളങ്ങോടിപ്പറമ്പ് വീട്ടിൽ അഭയ് കൃഷ്ണ (18), തൃപ്പനച്ചി സ്വദേശി കല്ലിവളപ്പിൽ വീട്ടിൽ അഫ് ലാഹ് (18) എന്നിവരും പ്രായപൂർത്തി ആവാത്ത രണ്ടുപേരെയും ആണ് മലപ്പുറം പൊലീസ് ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
പ്രതികളിൽ നിന്നും നിരവധി ബുള്ളറ്റുകളും മറ്റ് ആഡംബര ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു. മോഷണം നടത്തിയതിനുശേഷം വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മാറ്റി ചെറിയ വിലയ്ക്ക് വിദ്യാർത്ഥികൾക്കും മറ്റും വിൽപ്പന നടത്തുകയാണ് പതിവ്. മലപ്പുറം വാറങ്കോട് കഴിഞ്ഞ ഓഗസ്റ്റ് നാലിന് രാത്രി മോഷണം പോയ ബുള്ളറ്റിനെ കുറിച്ച് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിലാണ് വൻ ബൈക്ക് മോഷണസംഘത്തെ പൊലീസ് കണ്ടെത്തിയത്.
ജില്ലയിൽ ബൈക്ക്മോഷണവും മറ്റു സംഭവങ്ങളും റിപ്പോർട്ടായതിനെ തുടർന്ന് മലപ്പുറം ജില്ലാപൊലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് ന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും തുടർന്ന് മലപ്പുറം ഡിവൈഎസ്‌പി. അബ്ദുൽ ബഷീർ, മലപ്പുറം പൊലീസ് ഇൻസ്പെക്ടർ ജോബി തോമസ്, എസ് ഐ മാരായ ആസ്റ്റിൻ ഡെന്നിസൺ, എന്നിവരുടെ നേതൃത്വത്തിൽ എഎസ്ഐ സിയാദ് കോട്ട, പൊലീസ് ഉദ്യോഗസ്ഥരായ സതീഷ്, മുഹമ്മദ് ഹാരിസ്, സുബീഷ്, ദിനു എന്നിവരും പ്രത്യേക അന്വേണസംഘം അംഗങ്ങളായ എസ..ഐ ഗിരീഷ്, ആർ.ഷഹേഷ് ദിനേഷ്, ജസീർ, സലീം , സിറാജ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി കേസ് അന്വേഷണം നടത്തുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്