- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് ഹോം നേഴ്സിംഗിന്റെ മറവിൽ പെൺവാണിഭകേന്ദ്രം; ഉടമയായ റിട്ട.മിലിട്ടറി ഓഫീസർ അടക്കം മൂന്നുപേർ അറസ്റ്റിൽ; പൊലീസുകാർ സ്ഥലത്ത് എത്തിയത് ഇടപാടുകാരെന്ന വ്യാജേന
കോഴിക്കോട്: നഗരത്തിൽ കനകശ്രീ ഓഡിറ്റോറിയത്തിനു സമീപം വേശ്യാലയം നടത്തിയ റിട്ട.മിലിട്ടറി ഓഫീസർ അറസ്റ്റിൽ. കക്കോടി സായൂജ്യം വീട്ടിൽ സുഗുണനെ(71)യാണ് ഇന്നലെ കസബ പൊലീസ് അറസ്റ്റ് ചെയതത്. ഇയാൾക്കൊപ്പം ഇടപാടുകാരനായെത്തിയ കൊമ്മേരി സ്വദേശി താജുദ്ധീൻ (47) എന്നയാളും മധുരസ്വദേശിയായ സ്ത്രീയും അറസ്റ്റിലായി. ഫ്രന്റ്‌സ് സെക്യൂരിറ്റി ഗാർഡ് എന്ന സ്ഥാപനത്തിലായിരുന്നു. ഇന്നലെ ഉച്ചയോടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കസബ ഇൻസ്‌പെക്ടർ എൻ പ്രജീഷ് പരിശോധന നടത്തിയത്.
പരിസരത്തുകാരോട് അന്വേഷിച്ചതിൽ ഹോംനേഴ്‌സിംങ്ങ് സ്ഥാപനമാണെന്നായിരുന്നു ആദ്യം പൊലീസിന് കിട്ടിയ വിവരം. തുടർന്ന് ഒരാഴ്ചയായി നടത്തിയ നിരീക്ഷണത്തിലാണ് നിരവധി സ്ത്രീകളും പുരുഷന്മാരും ഇവിടെ വന്നു പോകുന്നതായി കണ്ടെത്തിയത്. 1500 രൂപയാണ്
ഇടപാടുകാരിൽ നിന്ന് ഈടാക്കിയത്.
വീടുടമസ്ഥനായ പ്രതി പ്രത്യേക കൗണ്ടർ സ്ഥാപിച്ച് ഇടപാടുകാരെ പണം ഈടാക്കി മുറിയിലേക്ക് കടത്തി വിടുന്നതാണ് രീതി. ഇടപാടുകാരെന്ന വ്യാജേനെ സ്ഥലത്തെത്തിയ പൊലീസിനെ തിരിച്ചറിയാതെ ഇഷ്ടപ്പെട്ട സ്ത്രീകളെ തെരഞ്ഞെടുക്കാൻ പ്രതി പൊലീസുകാർക്ക് സൗകര്യം ഒരുക്കിക്കൊടുത്തു ഇതോടെയാണ് മൂന്നു മുറികളിലായി അഞ്ചോളം സ്ത്രീകളെ പാർപ്പിച്ച് പണം ഈടാക്കുന്ന വിവരം പൊലീസിന് ബോധ്യമായത്. തുടർന്നാണ് ടൗൺ എ സി പി ബിജുരാജിന്റെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തത്.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.