- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനീവയിൽ കുറ്റകൃത്യങ്ങളുടെ നിരക്ക് വർധിച്ചു; സ്വിറ്റ്സർലണ്ടിലെ പടിഞ്ഞാറൻ മേഖലകൾ അപകടമേഖലകളെന്ന് റിപ്പോർട്ട്
ജനീവ: അടുത്ത കാലം വരെ ഏറ്റവും സുരക്ഷിതരാജ്യമെന്ന ഖ്യാതിയായിരുന്നു സ്വിറ്റ്‌സർലണ്ടിന്. പൊതുവേ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറഞ്ഞതും വിദേശികൾക്കുൾപ്പെടെയുള്ളവർക്ക് സുരക്ഷിതമായി ജീവിക്കാനും സാധിക്കുന്ന രാജ്യമായിരുന്നു ഇത്. എന്നാൽ രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലകൾ ഇപ്പോൾ ഈ സൽപേര് കളഞ്ഞുകുളിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം വരെ ആയിരം പേർക്കിടയിൽ വെറും 8.4 ശതമാനം മാത്രമായിരുന്നു കുറ്റകൃത്യങ്ങളുടെ നിരക്ക് എന്നാൽ ജനീവ ഉൾപ്പെടെയുള്ള ചില മേഖലകളിൽ കുറ്റകൃത്യങ്ങളുടെ എണ്ണം അനുദിനം വർധിച്ചുവരുന്നുണ്ടെന്ന് ഫെഡറൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകൾ വെളിപ്പെടുത്തുന്നു. ആയിരം പേർക്കിടയിൽ 123 കുറ്റകൃത്യങ്ങളാണ് അരങ്ങേറുന്നത്. കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 4.6 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്. കുറ്റകൃത്യങ്ങൾ വർധിച്ചതിന്റെ കാര്യത്തിൽ മുമ്പന്തിയിൽ നിൽക്കുന്ന കാന്റണും ജനീവയാണ്. രണ്ടാം സ്ഥാനത്ത് ബേസൽ സിറ്റിയാണ്. മൂന്നാമത് നിൽക്കുന്ന കാന്റൺ നോഷറ്റെൽ ആണ്. ഇവിടെ 7.3 ശതമാനം എന്ന നിരക്കിലാണ് കുറ്റകൃത്യങ്ങൾ
ജനീവ: അടുത്ത കാലം വരെ ഏറ്റവും സുരക്ഷിതരാജ്യമെന്ന ഖ്യാതിയായിരുന്നു സ്വിറ്റ്‌സർലണ്ടിന്. പൊതുവേ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറഞ്ഞതും വിദേശികൾക്കുൾപ്പെടെയുള്ളവർക്ക് സുരക്ഷിതമായി ജീവിക്കാനും സാധിക്കുന്ന രാജ്യമായിരുന്നു ഇത്. എന്നാൽ രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലകൾ ഇപ്പോൾ ഈ സൽപേര് കളഞ്ഞുകുളിച്ചിരിക്കുകയാണ്.
കഴിഞ്ഞ വർഷം വരെ ആയിരം പേർക്കിടയിൽ വെറും 8.4 ശതമാനം മാത്രമായിരുന്നു കുറ്റകൃത്യങ്ങളുടെ നിരക്ക് എന്നാൽ ജനീവ ഉൾപ്പെടെയുള്ള ചില മേഖലകളിൽ കുറ്റകൃത്യങ്ങളുടെ എണ്ണം അനുദിനം വർധിച്ചുവരുന്നുണ്ടെന്ന് ഫെഡറൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകൾ വെളിപ്പെടുത്തുന്നു. ആയിരം പേർക്കിടയിൽ 123 കുറ്റകൃത്യങ്ങളാണ് അരങ്ങേറുന്നത്. കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 4.6 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്. കുറ്റകൃത്യങ്ങൾ വർധിച്ചതിന്റെ കാര്യത്തിൽ മുമ്പന്തിയിൽ നിൽക്കുന്ന കാന്റണും ജനീവയാണ്.
രണ്ടാം സ്ഥാനത്ത് ബേസൽ സിറ്റിയാണ്. മൂന്നാമത് നിൽക്കുന്ന കാന്റൺ നോഷറ്റെൽ ആണ്. ഇവിടെ 7.3 ശതമാനം എന്ന നിരക്കിലാണ് കുറ്റകൃത്യങ്ങൾ വർധിച്ചിരിക്കുന്നത്. വൗദ് കാന്റണാണ് നാലാം സ്ഥാനത്ത് നിൽക്കുന്നത്. അതേസമയം മധ്യ, കിഴക്കൻ സ്വിറ്റ്‌സർലണ്ട് കാന്റണുകൾ ഇപ്പോഴും പൊതുവേ സുരക്ഷിത ഇടങ്ങൾ തന്നെയാണെന്നാണ് എഫ്എസ്ഒ വ്യക്തമാക്കുന്നത്.