- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഷ്യൻ അധിനിവേശ പ്രദേശമായ ക്രിമിയയിൽ സ്ഫോടനം; കെർച്ചിലെ ടെക്‌നിക്കൽ കോളജിലുണ്ടായ സ്‌ഫോടനത്തിൽ 19 മരണം; 12 ലധികം പേർക്ക് പരിക്ക്
കെർച്ച്: റഷ്യയുടെ അധിനിവേശ പ്രദേശമായ ക്രിമിയയിൽ കോളജിലുണ്ടായ സ്‌ഫോടനത്തിൽ 19 മരണം. പന്ത്രണ്ടിലധികം പേർക്കു പരുക്കേറ്റിട്ടുണ്ട്. കെർച്ചിലെ ടെക്‌നിക്കൽ കോളജിൽ അജ്ഞാത സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. എന്നാൽ ഇതൊരു ആസൂത്രിതമായ തീവ്രവാദി ആക്രമണമാണെന്നും ആധുനിക സ്‌ഫോടക വസ്തു ഉപയോഗിച്ചാണ് ആസൂത്രണമെന്നും റഷ്യൻ നാഷനൽ ഗാർഡ് വക്താവ് അറിയിച്ചു. നാഷനൽ ഗാർഡ് യൂണിറ്റുകൾ സ്ഥലത്തെത്തി. കോളജിലെ ഭക്ഷണശാലയ്ക്കു സമീപമാണ് ലോഹവസ്തുക്കൾ അടങ്ങിയ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. മരിച്ചവരിൽ ഏറിയ പങ്കും വിദ്യാർത്ഥികളാണ്. ആയുധധാരികളായ അജ്ഞാത സംഘം കോളജിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. തീവ്രവാദി ആക്രമണമായിരുന്നു നടന്നതെന്നും കോളജ് ഡയറക്ടർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്‌ഫോടനത്തെ തുടർന്ന് പ്രദേശത്തെ സ്‌കൂളുകളെല്ലാം ഒഴിപ്പിച്ചു. യുക്രൈനിന്റെ ഭാഗമായിരുന്ന ക്രിമിയയെ 2014 ലാണ് റഷ്യ പിടിച്ചെടുത്തത്. രാജ്യാന്തര തലത്തിൽ ഏറെ വിമർശിക്കപ്പെട്ട വോട്ടെടുപ്പിനു ശേഷമായിരുന്നു ഏറ്
കെർച്ച്: റഷ്യയുടെ അധിനിവേശ പ്രദേശമായ ക്രിമിയയിൽ കോളജിലുണ്ടായ സ്‌ഫോടനത്തിൽ 19 മരണം. പന്ത്രണ്ടിലധികം പേർക്കു പരുക്കേറ്റിട്ടുണ്ട്. കെർച്ചിലെ ടെക്‌നിക്കൽ കോളജിൽ അജ്ഞാത സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. എന്നാൽ ഇതൊരു ആസൂത്രിതമായ തീവ്രവാദി ആക്രമണമാണെന്നും ആധുനിക സ്‌ഫോടക വസ്തു ഉപയോഗിച്ചാണ് ആസൂത്രണമെന്നും റഷ്യൻ നാഷനൽ ഗാർഡ് വക്താവ് അറിയിച്ചു. നാഷനൽ ഗാർഡ് യൂണിറ്റുകൾ സ്ഥലത്തെത്തി.
കോളജിലെ ഭക്ഷണശാലയ്ക്കു സമീപമാണ് ലോഹവസ്തുക്കൾ അടങ്ങിയ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. മരിച്ചവരിൽ ഏറിയ പങ്കും വിദ്യാർത്ഥികളാണ്. ആയുധധാരികളായ അജ്ഞാത സംഘം കോളജിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. തീവ്രവാദി ആക്രമണമായിരുന്നു നടന്നതെന്നും കോളജ് ഡയറക്ടർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സ്‌ഫോടനത്തെ തുടർന്ന് പ്രദേശത്തെ സ്‌കൂളുകളെല്ലാം ഒഴിപ്പിച്ചു. യുക്രൈനിന്റെ ഭാഗമായിരുന്ന ക്രിമിയയെ 2014 ലാണ് റഷ്യ പിടിച്ചെടുത്തത്. രാജ്യാന്തര തലത്തിൽ ഏറെ വിമർശിക്കപ്പെട്ട വോട്ടെടുപ്പിനു ശേഷമായിരുന്നു ഏറ്റെടുക്കൽ.