- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ ഭയപ്പെടുത്തി മറ്റൊരു മഹാമാരി കൂടി; രോഗബാധിതരിൽ മൂന്നിലൊന്നു പേരും കണ്ണിൽ നിന്നും ചോരവാർന്ന് മരിക്കും; ക്രീമിയൻ കോംഗോ ഹെമൊറേജിക് പനി സ്പെയിനിൽ പടർന്നുപിടിക്കുന്നു; കോവിഡിന് ശേഷം ഒന്നിനുമേൽ ഒന്നായി മാരകരോഗങ്ങൾ പടരുമ്പോൾ ആശങ്കപ്പെട്ട് ലോകം
മാഡ്രിഡ്: കോവിഡ് ഭൂമിയിൽ എത്തിയത് പാണ്ടോറയുടെ പെട്ടി തുറക്കാനായിരുന്നുവോ എന്ന് സംശയിക്കത്തക്ക രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. ഇതുവരെ മനുഷ്യൻ കേട്ടിട്ടും അറിഞ്ഞിട്ടും ഇല്ലാത്തതായ പല മാരക രോഗങ്ങളുമാണ് ഒന്നിനു പുറകേ ഒന്നായി മനുഷ്യകുലത്തെ മുച്ചൂടും മുടിക്കാൻ എത്തുന്നത്. കുരുന്നളുടെ കരളിനെകാർന്ന് തിന്നുന്ന ദുരൂഹമായ ഹെപ്പറ്റൈറ്റിസും, കുരങ്ങുപനിയുമെല്ലാം ഭീതി പടർത്തുന്ന ലോകത്തേക്ക് മറ്റൊരു മാരകരോഗം കൂടി കടന്നു വരുന്നു.
ക്രീമിയൻ- കോംഗോ- ഹെമൊറേജിക് പനി (സി സി എച്ച് എഫ്) എന്ന് പേരുള്ള ഈ അപൂർവ്വ രോഗം സ്പെയിനിലെ കാസിൽ ആൻഡ് ലിയോണിലുള്ള ഒരു മദ്ധ്യവയസ്‌കനിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 40 ശതമാനമാണ് ഈ രോഗത്തിന്റെ മരണ നിരക്ക്. അതായത് രോഗം പിടിപെട്ട മൂന്നിലൊന്നു പേർ മരണമടയുമെന്ന് സാരം. അതും രോഗം പിടിപെട്ട് രണ്ടാഴ്‌ച്ചക്കുള്ളിൽ തന്നെ മരണം സംഭവിക്കുകയും ചെയ്യും.
പേനുകളും വളർത്തു മൃഗങ്ങളുമാണ് ഈ രോഗത്തിന് കാരണമാകുന്ന അണുക്കളുടെ വാഹകർ. രക്തദാനം വഴിയും അതുപോലെ മറ്റ് ശരീരസ്രവങ്ങൾ വഴിയും ഇത് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരാം. ഇൻകുബേഷൻ പിരീഡ് (രോഗാണു ശരീരത്തിൽ എത്തിയതുമുതൽ, രോഗ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നതുവരെയുള്ള കാലയളവ്) വളരേ കുറവായ ഈ രോഗത്തിന് പെട്ടെന്നു തന്നെ തീവ്രമായ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. പനി, പേശീ വേദന, ക്ഷീണം, വിഷാദം, ആശയക്കുഴപ്പം, കണ്ണുകളിൽ നിന്നും രക്തം വാർന്നൊഴുകുക തുടങ്ങിയവയൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ.
70 വർഷങ്ങൾക്ക് മുൻപ് ക്രീമിയയിൽ ആയിരുന്നു ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇപ്പോൾ ആഫ്രിക്ക, മദ്ധ്യ പൂർവ്വദേശങ്ങൾ, ഏഷ്യ, ബാൾക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഇത് ഒരു പകർച്ച വ്യാധിയായി തുടരുന്നുണ്ടെങ്കിലും, വടക്കൻ യൂറോപ്പിൽ ഇത് സ്ഥിരീകരിക്കപ്പെടുന്നത് വളരെ വിരളമാണ്. സ്പെയിനിലെ രോഗിക്ക് രോഗം ബാധിച്ചത് പേനിലൂടെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2011-ൽ ആയിരുന്നു സ്പെയിനിൽ ആദ്യമായി സി സി എച്ച് എഫ് സ്ഥിരീകരിച്ചത്. 2016- ൽ ഒരാൾ ഈ രോഗം മുലം മരണമടയുകയും ചെയ്തു. ആ വ്യക്തിക്കും രോഗം ബാധിച്ചത് ടിക് കടിയേറ്റായിരുന്നു.
എബോളയോട് ഏതാണ്ട് സമാനമായ ഒരു അജ്ഞാത രോഗം പത്തു ദിവസങ്ങൾക്ക് മുൻപ് ടാൻസാനിയയിൽ മൂന്നു പേരുടെ ജീവനെടുത്തതിന്റെ വാർത്തയുടേ ചൂടാറും മുൻപാണ് ഈ രോഗത്തിന്റെ വാർത്തയും എത്തുന്നത്. 13 പേരെയായിരുന്നു ടാൻസാനിയയിൽ ഈ അജ്ഞാത രോഗം ബാധിച്ചത്. എന്നാൽ വിയരിലൊന്നും ഹെമറോജെനിക് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താനായിട്ടില്ല എന്നും അധികൃതർ സ്ഥിരീകരിക്കുന്നു. രോഗബാദിതരിൽ ഒരാൾ പൂർണ്ണ സുഖം പ്രപിച്ചതായി ടാൻസാനിയൻ ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു.
മറുനാടന് ഡെസ്ക്