- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യാവിഷനും ടിവിന്യൂവും നിശ്ചലമായി തുടരുന്നു; ജീവനക്കാരുടെ സമരവും തുടരുന്നു; പ്രതിഷേധം ഏറ്റെടുക്കാൻ പത്രപ്രവർത്തക യൂണിയൻ; രണ്ട് ചാനലിലേയും പ്രതിസന്ധി പരിഹാരത്തിന് ആർക്കും ഫോർമുലയില്ല
കൊച്ചി: ശമ്പളമാവശ്യപ്പെട്ട് ഇന്ത്യാവിഷനിലും ടിവിന്യൂവിലും ജീവനക്കാരുടെ സമരം തുടരുന്നു. സമരത്തെ തുടർന്ന് നിർത്തിവച്ച ചാനലുകളിലെ വാർത്താ സംപ്രേഷണം പുനരാരംഭിക്കാൻ ഇരു ചാനലുകളിലേയും മാനേജ്‌മെന്റുകൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല. അതിനിടെ സമരം ഏറ്റെടുക്കാൻ കേരള പത്രപ്രവർത്തക യൂണിയനും തീരുമാനിച്ചു. ഈ ചാനലുകളിലേക്ക് യുണിയന്റെ നേതൃത്
കൊച്ചി: ശമ്പളമാവശ്യപ്പെട്ട് ഇന്ത്യാവിഷനിലും ടിവിന്യൂവിലും ജീവനക്കാരുടെ സമരം തുടരുന്നു. സമരത്തെ തുടർന്ന് നിർത്തിവച്ച ചാനലുകളിലെ വാർത്താ സംപ്രേഷണം പുനരാരംഭിക്കാൻ ഇരു ചാനലുകളിലേയും മാനേജ്‌മെന്റുകൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല. അതിനിടെ സമരം ഏറ്റെടുക്കാൻ കേരള പത്രപ്രവർത്തക യൂണിയനും തീരുമാനിച്ചു. ഈ ചാനലുകളിലേക്ക് യുണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തും. നാളെ ടിവി ന്യൂവിലേക്ക് പ്രതിഷേധം സംഘടിപ്പിക്കും.
ഇന്ത്യാവിഷനിലെ സമരം ഒത്തുതീർപ്പിലാക്കാൻ യാതൊരു ശ്രമവും നടന്നിട്ടില്ല. നാളെ മന്ത്രി എംകെ മുനീറിന്റെ നേതൃത്വത്തിൽ ചർച്ചകൾ നടക്കും. അടിയന്തരമായി ഒരു മാസത്തെ ശമ്പള കുടിശിഖയെങ്കിലും നൽകാനാണ് നീക്കം. ഇത് ജീവനക്കാർ അംഗീകരിച്ചാൽ ഇന്ത്യാവിഷനിലെ പ്രശ്‌നങ്ങൾക്ക് താൽകാലിക ആശ്വാസമാകും. എക്‌സിക്യൂട്ടീവ് എഡിറ്റർ ദിലീപ് കുമാറിന്റെ നേതൃത്വത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ജീവനക്കാരുടെ കോ-ഓർഡിനേഷൻ സമിതിയും രൂപീകരിച്ചിട്ടുണ്ട്.
അതിനിടെ ചാനൽ ഏറ്റെടുക്കാൻ മുത്തൂറ്റ് ഗ്രൂപ്പ് തയ്യാറാണെന്നും സൂചനയുണ്ട്. എന്നാൽ ഓഹരി പങ്കാളിത്തത്തിൽ വ്യക്തമായ മുൻതൂക്കം വേണമെന്നാണ് മുത്തൂറ്റിന്റെ ആവശ്യം. ഭൂരിപക്ഷ ഓഹരികൾ വിട്ടുനൽകാൻ മുനീർ തയ്യാറാകാത്തതാണ് പ്രശ്‌നകാരണമെന്നാണ് സൂചന. ചാനലിന്റെ പ്രവർത്തനം പൂർണ്ണമായും തടസ്സപ്പെട്ട സാഹചര്യത്തിൽ മുത്തൂറ്റിന് കൈമാറുന്നതിനോട് മുനീറിന് അനുകൂല താൽപ്പര്യമുണ്ടെന്നാണ് വിലയിരുത്തൽ. ഇതുമാത്രമാണ് ജീവനക്കാരുടെ ഏക പ്രതീക്ഷ. നാളത്തെ ചർച്ചകളും ഫലം കണ്ടില്ലെങ്കിൽ ചാനൽ പൂർണ്ണ സ്തംഭനാവസ്ഥയിലേക്ക് പോകുമെന്നാണ് ജീവനക്കാർ പറയുന്നത്. നിലവിൽ റിക്കോർഡ് ചെയ്ത പരിപാടികളാണ് ഇന്ത്യാവിഷനിൽ കാണിക്കുന്നത്.
ടിവി ന്യൂവിൽ ഒന്നും ഏറ്റെടുക്കാൽ അളില്ലാത്ത സ്ഥിതിയിലാണ്. ഇന്നലെ മുതലാണ് ജീവനക്കാർ സമരം തുടങ്ങിയത്. വാർത്താ സംപ്രേഷണം പൂർണ്ണമായും നിലച്ചു. പാട്ടുകൾ മാത്രമേ കാണിക്കാൻ ഇപ്പോൾ കഴിയുന്നുള്ളൂ. എല്ലാ വിഭാഗം ജീവനക്കാരും സമരത്തിലായതോടെ സ്‌ക്രാൾ ന്യൂസ് ഉൾപ്പെടെ പിൻവലിച്ചു. പക്ഷേ വിട്ടുവീഴ്ചയ്‌ക്കോ ചർച്ചകൾക്കോ മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. ശമ്പളം നൽകാനില്ലെന്ന നിലപാടിലാണ് അവർ. എന്നാൽ കേരളാ ചേമ്പർ ഓഫ് കോമേഴ്‌സിന്റെ നേതൃത്വത്തിലുള്ള സ്ഥാപനത്തിന് ശമ്പളം നൽകാൻ കാശില്ലെന്നത് വിചിത്രമായ ന്യായമായാണ് ജീവനക്കാർ പറയുന്നത്.
ചാനലിന്റെ സിഇഒയും ഡയറക്ടറുമായ ഭഗത് ചന്ദ്രശേഖറുമായുള്ള ഭിന്നതയാണ് ഇതിന് കാരണം. ഭഗത് രാജിവച്ചെങ്കിലും ഭഗത് ജോലിക്കെടുത്ത ആരു വേണ്ടന്ന നിലപാട് തുടരുന്നു. ബ്യൂറോകൾ നടത്തിയതിൽ വലിയ ബാധ്യതയുമുണ്ട്. എന്നാൽ ഇതൊന്നും കേൾക്കാൻ പോലും മാനേജ്‌മെന്റ് ഈ ഘട്ടത്തിൽ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് കേരള പത്രപ്രവർത്തക യൂണിയൻ വിഷയത്തിൽ ഇടപെടുന്നത്. ചേമ്പർ ഓഫ് കോമേഴ്‌സിനെതിരെ സമരം ചെയ്യുന്നതും പരിഗണനയിൽ ഉണ്ട്.
കേരള ചേംബർ ഓഫ് കൊമേഴ്‌സിന്റെ നിയന്ത്രണത്തിൽ ടിവി ന്യൂ പ്രവർത്തനം ആരംഭിച്ചിട്ട് മാസങ്ങളെ ആയിട്ടുള്ളു. കഴിഞ്ഞ രണ്ട് മാസമായി ബ്യൂറോകളുടെ പ്രവർത്തനത്തിനുള്ള പണം, ശമ്പളം, ടാക്‌സിക്കാരുടെ കൂലി, ശുചീകരണ ജീവനക്കാരുടെ ശമ്പളം തുടങ്ങിയവ നൽകിയിട്ടില്ല. വൈദ്യുതി ബിൽതുക അടയ്ക്കാത്തതിനാൽ കോഴിക്കോട്, തിരുവനന്തപുരം ബ്യൂറോകളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വാടക കൊടുക്കാത്തതിനാൽ പാലക്കാട് ബ്യൂറോയിൽ എത്തി കെട്ടിട ഉടമ ബഹളമുണ്ടാക്കിയതിനെ തുടർന്ന് വാടക മാത്രം നൽകി.
ടാക്‌സിയുടെ കൂലി നൽകാത്തതിനാൽ ബ്യൂറോയിലെ കാറുകൾ ഓട്ടം നിർത്തി വച്ചിരിക്കുകയാണ്. പണം കിട്ടാത്തതിൽ പ്രതിഷേധിച്ച് മധ്യകേരളത്തിലെ ഒരു ബ്യൂറോയിലെ മാദ്ധ്യമ പ്രവർത്തകനെ ടാക്‌സിക്കാരും മറ്റ് ബ്യൂറോ ജീവനക്കാരും ചേർന്ന് കൈയേറ്റം ചെയ്തു. ബ്യൂറോകളിൽ സുരക്ഷിതമായി ജോലിചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിലാണ് മാദ്ധ്യമ പ്രവർത്തകർ ചേർന്ന് നോട്ടീസ് നൽകി പണിമുടക്ക് നടത്തുന്നതെന്ന് ജീവനക്കാർ വ്യക്തമാക്കി. ചാനൽ ചെയർമാൻ മർസൂക്കിന്റെ നിലപാടുകളാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ജീവനക്കാരുടെ പക്ഷം.